ട്വിറ്റർ നോക്കിയവർ ഞെട്ടി ...! ഒരു രാഹുൽ ഗാന്ധിക്ക് പകരം ഒരായിരം രാഹുൽ ഗാന്ധിമാർ
text_fieldsന്യൂഡൽഹി: കോൺഗ്രസിന്‍റെയും രാഹുൽ ഗാന്ധിയുടെയും നിരവധി നേതാക്കളുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചപ്പോൾ ഇങ്ങനെ ഒരു പ്രതിഷേധം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇപ്പോൾ ട്വിറ്റർ തുറന്നാൽ നിറയെ രാഹുൽ ഗാന്ധിമാരാണ്. ഒരു രാഹുലിന് പകരം ഒരായിരം രാഹുൽ! തങ്ങളുടെ ഡിസ്പ്ലെ നെയിം 'രാഹുൽ ഗാന്ധി' എന്നാക്കി മാറ്റിയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ട്വിറ്ററിനും കേന്ദ്രസർക്കാറിനുമെതിരെ വേറിട്ട പ്രതിഷേധം പ്രകടിപ്പിക്കുന്നത്.
യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി. ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ ഈ കാമ്പയിനിൽ പങ്കാളികളായി പേര് മാറ്റി. ദേശീയ നേതാക്കൾക്ക് പുറമേ വിവധ സംസ്ഥാന, ജില്ല നേതാക്കളും പ്രവർത്തകരും പിന്തുണയുമായി എത്തിയിട്ടുണ്ട്.
പുരോഹിതനും കൂട്ടാളികളും പീഡിപ്പിച്ച് കൊന്ന ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് ചിത്രം പങ്കുവെച്ചതിന്‍റെ പേരിലായിരുന്നു രാഹുലിനെതിരെ ട്വിറ്ററിന്‍റെ നടപടി. ചിത്രം ട്വീറ്റ് ചെയ്തതിനെതിരെ നിരവധി ബി.ജെ.പി -ആർ.എസ്്.എസ് പ്രവർത്തകർ ട്വിറ്ററിനും രാഹുലിനുതെിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് നൽകിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം അക്കൗണ്ട് മരവിപ്പിച്ചത്.
രാഹുൽ ഗാന്ധിക്ക് പുറമെ മാധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല, എ.ഐ.സി.സി ജനറൽ െസക്രട്ടറിയും മുൻ മന്ത്രിയുമായ അജയ് മാക്കൻ, കെ.സി. വേണുഗോപാൽ, ലോക്സഭ വിപ്പ് മാണിക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്, മഹിള കോൺഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും പൂട്ടിയിട്ടുണ്ട്.
तुम्हारी हर 'दादागिरी' का जवाब
— Rahul Gandhi (@srinivasiyc) August 12, 2021
'गांधी-गिरी' से हम देते रहेंगे,
तुम्हे जिस चेहरे से सबसे ज्यादा डर लगता है,
वही बनकर, जनता की आवाज़ बनते रहेंगे#TwitterBJPseDarGaya pic.twitter.com/e7JczVu0nH
പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിനെതിരെ കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ കോൺഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണം. 'മോദിജി, നിങ്ങൾക്ക് എന്തൊരു പേടിയാണ്. സത്യം, അഹിംസ, ജനങ്ങളുടെ ഇച്ഛാശക്തി എന്നിവ ഉൾക്കൊണ്ട് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് പോരാടി. അപ്പോൾ ഞങ്ങൾ വിജയിച്ചു, വീണ്ടും വിജയിക്കും' എന്നായിരുന്നു ഇൻസ്റ്റഗ്രാമിലെ കുറിപ്പ്.
കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിന് പുറമെ മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും ഉൾപ്പെടെ 5000 േത്താളം അക്കൗണ്ടുകൾ ട്വിറ്റർ ബ്ലോക്ക് ചെയ്തതായി കോൺഗ്രസ് സാമൂഹിക മാധ്യമ വിഭാഗം തലവൻ രോഹൻ ഗുപ്ത പറഞ്ഞു. കേന്ദ്രസർക്കാറിൽനിന്നുള്ള സമ്മർദ്ദത്തിന്‍റെ ഭാഗമാണ് ട്വിറ്ററിന്‍റെ നടപടിയെന്നും അദ്ദേഹം കുറിച്ചു. 'കേന്ദ്രസർക്കാറിന്‍റെ സമ്മർദ്ദത്തിന്‍റെ ഭാഗമായാണ് ട്വിറ്ററിന്‍റെ പ്രവർത്തനം. പട്ടിക ജാതിയുടെ ദേശീയ കമീഷന്‍റെ ട്വിറ്റർ അക്കൗണ്ടുകൾ ഇതേ ചിത്രം പങ്കുവെച്ചെങ്കിലും അവ നീക്കം ചെയ്തിട്ടില്ല' -ഗുപ്ത പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽകാലികമായി മരവിപ്പിച്ചതിന് പിന്നാലെയാണ് പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് അക്കൗണ്ടുകളും പൂട്ടിയത്. ദേശീയ ശിശു സംരക്ഷണ സമിതിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്. പെൺകുട്ടിയുടെ സ്വകാര്യതയെ മാനിച്ചില്ലെന്ന കാരണത്താലാണ് അക്കൗണ്ട് പൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.