ലോക്ഡൗൺ ലംഘിച്ച് ആത്മീയാചാര്യൻെറ സംസ്കാര ചടങ്ങിൽ പങ്കെടുത്തത് ആയിരങ്ങൾ
text_fieldsന്യൂഡൽഹി: ലോക്ഡൗൺ മാർഗനിർദേശങ്ങൾ പാലിക്കാതെ മധ്യപ്രദേശിൽ ആത്മീയാചാര്യൻെറ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ. കോൺഗ്രസ്, ബി.ജെ.പി നേതാക്കളും നടൻ അശുതോഷ് റാണയും ചടങ്ങിൽ പങ്കെടുത്തവരിൽ ഉൾപെടുന്നു. എന്നാൽ ലോക്ഡൗൺ പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
‘ദാദാജി’ എന്നറിയപ്പെടുന്ന ദേവ് പ്രഭാകർ ശാസ്ത്രി കിഡ്നി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ഞായറാഴ്ചയാണ് മരിച്ചത്. ഡൽഹിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യ സ്ഥിതി വഷളായതിനെത്തുടർന്ന് റാണയും മുൻ മന്ത്രി സഞ്ജയ് പഥകും ചേർന്ന് മധ്യപ്രദേശിലെത്തിക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കാൻ പോകവെ നുറുകണക്കിനാളുകൾ കൂട്ടംകുട്ടമായി അനുഗമിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണാൻ സാധിക്കും.
Thousands gathered in Katni during the last rites of noted spiritual leader ''Daddaji'', including politicians from congress-BJP, violating #SocialDistancing norms @ndtv@SreenivasanJain @ndtvindia #Lockdown4 #lockdown4guidelines #COVID19 #MigrantWorkers @INCIndia @BJP4India pic.twitter.com/ihro2RRN7a
— Anurag Dwary (@Anurag_Dwary) May 18, 2020
‘നിയമലംഘനം നടന്നിട്ടില്ല. എല്ലാം നിയന്ത്രണവിധേയമായിരുന്നു. സാമൂഹിക അകലം പാലിച്ചിരുന്നു’ -കട്നി ജില്ല കലക്ടർ ശശി ഭൂഷൻ സിങ് പറഞ്ഞു. ദാദാജിയുടെ നിര്യാണത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ, മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്, ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയവർഗിയ എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.