കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഗുജറാത്തിൽ ബി.ജെ.പി നേതാവിന്റെ ഡി.ജെ പാർട്ടി
text_fieldsഗാന്ധിനഗർ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന ഗുജറാത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ ഡി.ജെ പാർട്ടി. തിങ്കളാഴ്ചയാണ് തപി ജില്ലയിലെ ബി.ജെ.പി നേതാവിന്റെ വീട്ടിലെ കല്യാണത്തിന് ഡി.ജെ ഡാൻസ് സംഘടിപ്പിച്ചത്. ഇതിൽ ആയിരക്കണക്കിനുപേർ പങ്കെടുത്തതായാണ് വിവരം.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ 150 പേരിൽ കൂടുതൽ വിവാഹത്തിൽ പങ്കെടുക്കരുതെന്ന സർക്കാർ ഉത്തരവ് നിലവിൽ നിൽക്കേയാണിത്. ജില്ലയിലെ ദോൽവൻ ബ്ലോക്കിലാണ് പ്രാദേശിക ബി.ജെ.പി നേതാവിന്റെ വീട്ടിൽ ഡി.ജെ പാർട്ടി അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുജറാത്തിൽ തിങ്കളാഴ്ച 12,753 കോവിഡ് കേസുകളും അഞ്ച് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ഗുജറാത്തിൽ 70,000ത്തിലേറെ കോവിഡ് രോഗികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.