കുംഭമേളക്ക് തുടക്കം: ഗംഗാസ്നാനം ചെയ്ത് സ്മൃതി ഇറാനി
text_fieldsപ്രയാഗ് രാജ്: അർധകുംഭമേളക്ക് തുടക്കമായ പ്രയാഗ്രാജിൽ പുണ്യസ്നാനത്തിനെത്തിയ ആദ്യ തീർത്ഥാടകരിൽ ഒരാളായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ത്രിവേണി സംഗമത്തിൽ സ്നാനം ചെയ്യുന്ന ചിത്രം മന്ത്രി ട്വിറ്റിലൂടെ പുറത്തുവിട്ട ു. ചൊവ്വാഴ്ച പുലർച്ചെ പ്രയാഗ്രാജിലെത്തിയ സ്മൃതി ഇറാനി ഗംഗാസ്നാനത്തിനും പൂജകൾക്കു ശേഷമാണ് മടങ്ങിയത്. < /p>
#kumbh2019 #trivenisangam हर हर गंगे pic.twitter.com/MqQXDL5SN3
— Smriti Z Irani (@smritiirani) January 15, 2019
എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന കുംഭമേള മാർച്ച് നാലിനാണ് അവസാനിക്കുക. മേളയിൽ പെങ്കടുക്കുന്നതിനായി ആത്മീയ- സാമൂഹിക -രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ ലക്ഷകണക്കിന് തീർത്ഥാടകരാണ് എത്തുക. ത്രിവേണി സംഗമത്തിലെ പുണ്യ സ്നാനത്തിനും പ്രാർത്ഥനക്കും പൂജകൾക്കുമായി 150 ദശലക്ഷം പേർ പ്രയാഗ്രാജിലെത്തുമാണ് ഉത്തർപ്രദേശ് സർക്കാറിെൻറ കണക്കുകൂട്ടൽ.
തീർത്ഥാടകർക്കായി പതിനായിരത്തോളം താൽക്കാലിക ഇടത്താവളങ്ങളും പ്രത്യേക പാതകളും പന്തലുകളും പാലങ്ങളും സര്‍ക്കാര്‍ സജീകരിച്ചിട്ടുണ്ട്. വിദേശികൾക്കായി 1200 ഒാളം ആഡംബര ടെൻറുകളും പ്രത്യേക ഭക്ഷണശാലകളും പ്രയാഗ്രാജിലെ മണപ്പുറത്ത് ഒരുക്കിയിട്ടുണ്ട്.
#WATCH Hindu seers and saints head towards Sangam Ghat for a holy dip in river Ganga on the occasion of first ‘Shahi Snan’ at #KumbhMela2019 in Uttar Pradesh's Prayagraj (Early morning visuals) pic.twitter.com/9PBx4yBODE
— ANI (@ANI) January 15, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.