കോവിഡ് കാലത്ത് ഗുജറാത്തിൽ ഗോമൂത്ര ഉപഭോഗത്തിൽ വൻ വർധന
text_fieldsഅഹമ്മദാബാദ്: കോവിഡ് ഭീതിയിൽ ലോകമാകെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകുേമ്പാൾ ഗുജറാത്തും വെറുതെ ഇരിക്കു ന്നില്ല. ‘സർവരോഗ സംഹാരിയായ’ ഗോമൂത്രവും ഉേപാൽപന്നങ്ങളുമാണ് അവിടെ പ്രതിരോധ നിരയിലെ താരങ്ങൾ. ഗുജറാത്തിൽ ഗ ോമൂത്രത്തിെൻറ പ്രതിദിന ഉപഭോഗം 6,000 ലിറ്ററായെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുൻ കേന്ദ്രമന് ത്രിയുമായ ബി.ജെ.പിയിൽ നിന്നുള്ള വല്ലഭ് കതിരിയ പറയുന്നത്.
വൈറസിനെ പ്രതിരോധിക്കാനുള്ള ഗോമൂത്രത്തി െൻറ ശേഷി സംബന്ധിച്ച് വലിയ പ്രചാരണങ്ങളാണ് ഹിന്ദി ബെൽറ്റിൽ പൊതുവെ നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പ് രമുഖരെയടക്കം പെങ്കടുപ്പിച്ച് ഗോമൂത്ര സൽകാരം തന്നെ ഡൽഹിയിൽ നടന്നിരുന്നു. എന്നാൽ, മറ്റുള്ളവരെയെല്ലാം ഏറെ പിന്നിലാക്കി വൻ കുതിപ്പാണ് ഗുജറാത്ത് ഗോമൂത്ര ഉപഭോഗത്തിലുണ്ടാക്കിയത്.
ഗുജറാത്തിൽ ഗോമൂത്രം ഒരു പാനദ്രാവകം മാത്രമല്ല. നിരവധി മൂല്യവർധിത ഉൽപന്നങ്ങളായി മാറിയ മഹത്തായ ഒരു വ്യവസായ വിഭവം കൂടിയാണ്. കോവിഡ് കാലത്ത് ഗുജറാത്തിൽ ഗോമൂത്രത്തിന് ‘സാനിൈറ്റസർ’ എന്ന പേരും ഉണ്ട്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ നിരവധിയാളുകൾ ഗോമൂത്രം അതേരൂപത്തിൽ കുടിക്കുന്നവരാണെങ്കിലും സംസ്കരിച്ച ഗോമൂത്രത്തിന് ഇപ്പോൾ ആവശ്യക്കാർ ഏറിയിരിക്കുകയാണെന്ന് വല്ലഭ് പറയുന്നു. ആൻറിഒാക്സിഡൻസിനാൽ സമ്പന്നമായ ഗോമൂത്രം ദഹനം വർധിപ്പിക്കാനും ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു.
മാസം 80 മുതൽ 100 വരെ ബോട്ടിൽ ഗോമൂത്രം സംസ്കരിച്ച് വിറ്റിരുന്ന അഹമ്മദാബാദിലെ രാജു പേട്ടൽ പറയുന്നത് ഇപ്പോൾ 425 ബോട്ടിലിന് വരെ ആവശ്യക്കാരുണ്ടെന്നാണ്. ആവശ്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ, ഇതിലധികം വിതരണം ചെയ്യാൻ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം വിഷമിക്കുന്നു. തുളസിയും ഇഞ്ചിയുമെല്ലാം ചേർത്ത് ചുമയും ജലദോഷവുമെല്ലാം കടൽ കടത്താൻ പാകത്തിലുള്ള ഒരിനമാണ് താൻ വിതരണം െചയ്യുന്നതെന്നും രാജു പറയുന്നു.
വൈറസ് അടക്കമുള്ള മുഴുവൻ രോഗാണുക്കളെയും അകറ്റാൻ ശേഷിയുള്ളതാണ് ഗോമൂത്ര സ്പ്രേ എന്നാണ് മുൻ അധ്യാപകനും ഗോരക്ഷാ പ്രവർത്തകനുമായ ലഭ്ഷങ്കർ രാജ്ഗോർ പറയുന്നത്. ഗോമൂത്രത്തിൽ നിന്നും ബോഡി സ്പ്രേ കണ്ടെത്തിയത് ഇൗ മുൻ അധ്യാപകനാണ്. 2007ൽ ആയിരുന്നു ആ കണ്ടെത്തൽ. കോവിഡ് പശ്ചാത്തലത്തിൽ ഗോമൂത്ര സ്പ്രേക്കും ആവശ്യക്കേർ ഏറെ കൂടിയിട്ടുണ്ടത്രെ. രാജ്യം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാൽ പുതിയ ഗോമൂത്ര സാനിറ്റൈസറും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.
ഗുജറാത്തിൽ നിന്നുള്ള മുൻ എഞ്ചിനീയർ കന്തിലാൽ പേട്ടൽ എകണോമിക് ടൈംസുമായി പങ്കുവെച്ച ഒരനുഭവം ഇങ്ങനെയാണ്: ‘എെൻറ ഭാര്യക്ക് കാൻസറായിരുന്നു. ദിവസവും രാവിലെ ഗോമൂത്രം കുടിക്കുന്നതിലൂടെ വലിയ ആശ്വാസം ആണ് അവൾക്ക് ലഭിച്ചിരുന്നത്. വൈറസുകളെ അകറ്റാനുള്ള ശേഷി ഗോമൂത്രത്തിന് ഉണ്ടെന്നതിൽ ഒരു സംശയവുമില്ല.’
സംസ്ഥാനത്ത് 4000 ഒാളം ഗോശാലകൾ ഉണ്ടെങ്കിലും 500 എണ്ണം മാത്രമാണ് ഗോമൂത്രം ശേഖരിക്കുന്നതെന്ന് വല്ലഭ് കതിരിയ പറയുന്നു. ഗോമൂത്രത്തിെൻറ ആവശ്യകത ഇങ്ങനെ വർധിച്ചാൽ ഗോശാലകൾക്ക് നിലനിൽക്കാൻ അത് മാത്രം മതിയെന്നും രാഷട്രീയ കാമധേനു ആയോഗ് അധ്യക്ഷൻ ആശ്വാസം കൊള്ളുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.