കശ്മീരിൽ തീവ്രവാദിയുടെ ശവസംസ്കാരത്തിനെത്തിയത്പതിനായിരങ്ങൾ
text_fieldsശ്രീനഗർ: കശ്മീരിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫയാസ് അഹമ്മദിൻറെ ശവസംസ്കാരചടങ്ങിൽ പതിനായിരങ്ങൾ പെങ്കടുത്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഫയാസ് അഹമ്മദിെൻറ സ്വദേശമായ കുൽഗാമിൽ നടന്ന ചടങ്ങിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവ് ബുർഹാൻ വാനിയുടെ ശവസംസ്കാരത്തിന് സമാനമായ ജനക്കൂട്ടമാണുണ്ടായത്.
അതേസമയം, ഏറ്റുമുട്ടലിൽ ഫയാസ് അഹമ്മദിനെ കൊല്ലപ്പെടുത്തുന്നതിനിടെ വെടിയേറ്റു മരിച്ച പൊലീസ് ഉദ്യോഗസ്ഥെൻറ സംസ്കാരചങ്ങിൽ പെങ്കടുത്തത് കുടുംബാംഗങ്ങൾ മാത്രമെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദിയെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അസ്ഹർ മെഹ്മൂദിെൻറ ശവസംസ്കാര ചടങ്ങിൽ നിന്നും പ്രദേശവാസികൾ ഒഴിഞ്ഞു നിന്നതായാണ് വിവരം.
ഞായറാഴ്ച അനന്ത്നാഗിൽ ഫയാസ് അഹമ്മദിെൻറ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അസ്ഹർ മെഹ്മൂദും മൂന്ന് സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു. വ്യാജ റോഡപകടത്തിലൂടെ ഗതാഗത തടസ്സമുണ്ടാക്കിയാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. പൊലീസുകാരുടെ തോക്കുകൾ തട്ടിയെടുക്കാനും ഇവർ ശ്രമിച്ചു. ഫയാസിനെ വെടിവെച്ചിടുന്നതിനിടെ സംഘത്തിലുൾപ്പെട്ട മറ്റൊരാൾ അസ്ഹറിനെ കൊലപ്പെടുത്തുകയായിരുന്നു.
എട്ടു വർഷമായി കശ്മീർ പൊലീസ് സേനക്കുവേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് അസ്ഹർ. അദ്ദേഹത്തിന് രണ്ടുകുട്ടികളും ഭാര്യയുമുണ്ട്. സർക്കാർ അനുശോചനം രേഖപ്പെടുത്തകയല്ലാതെ കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻറെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല.
കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി ഫയാസ് അഹമ്മദ് 2015ൽ ഉദ്ദംപൂരിൽ ബി.എസ്.എഫ് ജവാൻമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ഇയാളുടെ തലക്ക് സർക്കാർ രണ്ടു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.