ഭീഷണിക്കത്ത്: രാജീവ് ധവാന്‍റെ പരാതി സുപ്രീംകോടതി സ്വീകരിച്ചു
text_fieldsന്യൂഡൽഹി: അയോധ്യ ഭൂമിതർക്ക കേസിൽ വഖഫ് ബോർഡിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകൻ രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി പരാതി സ്വീകരിച്ചു. അഭിഭാഷകൻ രാജീവ് ധവാന്‍റെ പരാതി നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
അയോധ്യ ഭൂമിതർക്ക കേസിൽ ഹാജരാവുന്ന അഭിഭാഷകൻ രാജീവ് ധവാന് 88 വയസുള്ള ചെന്നൈയിലെ പ്രൊഫസറാണ് ഭീഷണിക്കത്തയച്ചത്. ആഗസ്റ്റ് 14ന് എൻ. ഷൺമുഖം എന്ന് പേരുള്ളയാളിൽ നിന്നും സഞ്ജയ് കലാൽ ബജ്രംഗി എന്നയാളിൽ നിന്നും ഭീഷണിയുണ്ടായെന്ന് രാജീവ് ധവാൻ പറഞ്ഞു. ഇതിനെതിരെയാണ് രാജീവ് ധവാൻ സുപ്രീംകോടതിയെ സമീപിച്ചത്.
1941 മുതൽ 50 ലക്ഷം തവണയെങ്കിലും ഞാൻ ഗായത്രി മന്ത്രം ജപിച്ചിട്ടുണ്ടാവും. 27,000 തവണയെങ്കിലും ഭഗവദ് ഗീത വായിച്ചിട്ടുണ്ടാവും. ആ നാവ് കൊണ് നിങ്ങളെ ഞാൻ ശപിക്കുന്നു. നിങ്ങൾ ചെയ്ത തെറ്റിനുള്ള ശിക്ഷ ലഭിക്കും. നിങ്ങളുടെ കാഴ്ച ശക്തിയും കേൾവിശക്തിയും ഇല്ലാതാവും. നിങ്ങളുടെ കുടുംബവും എന്‍റെ ശാപത്താൽ നശിച്ച് പോകുമെന്ന് പ്രൊഫസറായ ഷൺമുഖം എഴുതിയ ഭീഷണിക്കത്തിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.