ജഡ്ജിമാർക്കെതിരായ ഭീഷണി: ചീഫ് ജസ്റ്റിസിൻെറ ഇടപെടലിന് ശേഷം സി.ബി.ഐയുടെ അറസ്റ്റ്
text_fieldsന്യൂഡൽഹി: ജഡ്ജിമാർക്കെതിരായ ഭീഷണി ഗൗനിക്കാത്തതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ രൂക്ഷ വിമർശനത്തിനിരയായ ശേഷം സി.ബി.െഎ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ആന്ധ്ര ഹൈകോടതി ജഡ്ജിമാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനാണ് അറസ്റ്റ്. 13 പേർക്കെതിരെ ജൂലൈ ഒമ്പതിന് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത സി.ബി.െഎ ഇതുവരെ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്.
ജഡ്ജിമാർക്ക് നേരെ വരുന്ന ഭീഷണികളുടെ കാര്യത്തിൽ കേന്ദ്ര ഏജൻസികളായ സി.ബി.െഎയും ഇൻറലിജൻസ് ബ്യൂറോയും സഹായിക്കുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ കുറ്റപ്പെടുത്തിയിരുന്നു. ജഡ്ജിമാർക്ക് സംസ്ഥാനങ്ങൾ ഒരുക്കിയ സുരക്ഷയുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ മുഴുവൻ സംസ്ഥാനങ്ങളോടും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയും ചെയ്തു. ധൻബാദ് ജഡ്ജിയുടെ മരണത്തിെൻറ അന്വേഷണത്തിൽ സി.ബി.െഎക്ക് നോട്ടീസ് അയച്ചാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.