മൂന്ന് റോ ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: മൂന്ന് ഇന്ത്യന്‍ ചാരന്മാരെ അറസ്റ്റ് ചെയ്തതായി പാകിസ്താൻ പൊലീസ് അവകാശപ്പെട്ടു. റിസർച് ആൻഡ് അനലൈസിങ് വിങ്ങിെൻറ (റോ) ഏജൻറുമാരെന്ന് സംശയിക്കുന്ന മുഹമ്മദ് ഖലീൽ, ഇംതിയാസ്, റാഷിദ് എന്നിവരെയാണ് പാക് അധീന കശ്മീരിൽനിന്ന് അറസ്റ്റ് ചെയ്തതെന്നും ഇവർ പാക് വിരുദ്ധ പ്രവർത്തനം നടത്തുകയായിരുന്നുവെന്നും ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തു. പിടികൂടിയ ചാരന്മാരെ മുഖം മറച്ച് റാവൽകോട്ടിൽ മാധ്യമങ്ങൾക്കുമുന്നിൽ ഹാജരാക്കി. പാക് അധീന കശ്മീരിലെ അബ്ബാസ്പൂരിലെ തറോട്ടി ഗ്രാമവാസികളാണ് പിടിയിലായവർ. ഇന്ത്യൻ പൗരനായ കുല്‍ഭൂഷന്‍ യാദവിന് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പാകിസ്താെൻറ പുതിയ നീക്കം.
ചാരശൃംഖലയിലെ പ്രധാനിയെന്ന് കരുതുന്ന ഖലീൽ 2014 നവംബറിൽ കശ്മീരിലെത്തി ‘റോ’ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി പൂഞ്ചിലെ ഡെ. െപാലീസ് സൂപ്രണ്ട് സാജിത് ഇമ്രാൻ പറഞ്ഞു. സെപ്റ്റംബറിൽ അബ്ബാസ്പൂർ പൊലീസ് സ്റ്റേഷന് പുറത്ത് നടന്ന ബോംബ് സ്ഫോടനത്തിൽ മൂന്നു പേർക്കും പങ്കുണ്ടെന്നാണ് പൊലീസിെൻറ വിശദീകരണം. അവിടെ സ്ഫോടകവസ്തുവായ െഎ.ഇ.ഡി സ്ഥാപിക്കുകയായിരുന്നു. ഇതിനായി ഖലീലിന് അഞ്ച് ലക്ഷം രൂപയായിരുന്നു വാഗ്ദാനം.
ഭീകരവിരുദ്ധ നിയമം, എക്സ്പ്ലോസീവ് ആക്ട് എന്നിവ ഉപയോഗിച്ചാണ് അറസ്റ്റെന്നും പൊലീസ് അറിയിച്ചു. ചൈന--പാകിസ്താൻ സാമ്പത്തിക ഇടനാഴിയുമായി (സി.പി.ഇ.സി) ബന്ധപ്പെട്ട വിവരങ്ങൾ, റാവൽകോെട്ട സംയുക്ത സൈനിക ആശുപത്രി, ചൈനീസ് എൻജിനീയർമാരെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ ചോർത്താനും ‘റോ’ ഇവരെ ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.