സ്ത്രീയെ കൈേയറ്റം ചെയ്തെന്ന്; മൂന്ന് ആപ് എം.എൽ.എമാർക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: നിയമസഭപരിസരത്ത് സ്ത്രീയെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്നാരോപിച്ചുള്ള പരാതിയിൽ മൂന്ന് ആം ആദ്മി പാർട്ടി എം.എൽ.എമാർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. ഒാഖ്ലയിൽനിന്നുള്ള അമാനത്തുല്ല ഖാൻ, മാൽവിയ നഗറിൽനിന്നുള്ള സോമനാഥ് ഭാരതി, തിലക്നഗറിൽനിന്നുള്ള ജർണയിൽ സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജൂൺ 28ന് നിയമസഭ കാണാനെത്തിയ താൻ പ്രവേശനപാസ് ലഭിക്കാതെ പുറത്തുനിൽക്കുേമ്പാൾ ഒരുകൂട്ടം ആൾക്കാർ തള്ളുകയും മുറിയിലേക്ക് കൊണ്ടുപോയി തൊഴിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ, പൊലീസ് നടപടി കേന്ദ്രസർക്കാറിെൻറ പകപോക്കൽ രാഷ്ട്രീയത്തിെൻറ ഭാഗമാണെന്ന് ആപ് നേതാവ് സഞ്ജയ് സിങ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഡൽഹിയിൽ പാർട്ടി അധികാരത്തിൽ വന്നശേഷം പൊലീസ് 15 എം.എൽ.എമാർക്കെതിരെ കേസെടുത്തെന്നും അദ്ദേഹം ആരോപിച്ചു.
എം.എൽ.എമാർക്കെതിരായ നീക്കം പൊലീസിെൻറ വിലയിടിച്ചെന്ന് ആപ് ഡൽഹി യൂനിറ്റ് വക്താവ് സുരഭ് ഭരദ്വാജ് പ്രതികരിച്ചു. ഇത്തരം കേസുകളുമായി കോടതിയിലെത്തുന്ന പൊലീസ് പതിവായി വിമർശനമേറ്റുവാങ്ങുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.