ആന്ധ്രയിൽ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ചത് മാലിന്യവണ്ടിയിൽ
text_fields
ആന്ധ്രയിൽ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിച്ചത് മാലിന്യവണ്ടിയിൽ
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിസിയനഗരത്തിൽ കോവിഡ് പോസിറ്റീവായ മൂന്നുപേരെ ആശുപത്രിയിലെത്തിച്ചത് മാലിന്യങ്ങൾ കൊണ്ടുപോകുന്ന ട്രക്കിൽ. ജരാജപുപേട്ട ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. കോവിഡ് പോസിറ്റീവായ രോഗികളെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ റഫർ ചെയ്യുകയായിരുന്നു. തുടർന്നാണ് ഇവരെ ചവറുകൊണ്ടുപോകുന്ന ട്രക്കിൽ യാതൊരു സുരക്ഷക്രമീകരണങ്ങളുമില്ലാതെ കൊണ്ടുപോയത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കൊണ്ട വേലുഗഡ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയ കോവിഡ് രോഗികളെ നെല്ലിമർല നിംസ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. ഡോക്ടർ ആംബുലൻസിനായി വിളിച്ചെങ്കിലും രോഗികളുടെ ബന്ധുക്കളിലൊരാൾ ഇവരെ ആശുപത്രിയിലെത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ ഇവർക്ക് പി.പി.ഇ കിറ്റ് നൽകി പറഞ്ഞയക്കുകയായിരുന്നു. ചവറുവണ്ടി ഓടിക്കുന്നയാൾ പി.പി.ഇ കിറ്റ് ധരിച്ചിട്ടുണ്ട്. എന്നാൽ ട്രക്കിലിരിക്കുന്ന രോഗികൾ കൃത്യമായി മാസ്ക് പോലും ധരിച്ചിട്ടില്ല. സംഭവത്തിെൻറ ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്.
കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ രോഗികളെ തുറന്ന വാഹനത്തിൽ കയറ്റിവിട്ട ഡോക്ടർക്കെതിരെ അന്വേഷണം നടത്തുമെന്ന് വിസിയനഗരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രമണ കുമാരി അറിയിച്ചു.
നിംസ് ആശുപത്രിയിലേക്കും നെല്ലിമർല പഞ്ചായത്ത് പരിധിക്കുള്ളിലും സോഡിയം ഹൈപ്പോേക്ലാറൈറ്റും ബ്ലീച്ചിങ് പൗഡറും പോലുളളവ വിതരണം നടത്തുന്ന ട്രക്കിലാണ് രോഗികളെ കൊണ്ടുപോയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ട്രക്കിലുണ്ടായിരുന്നവർ കോവിഡ് രോഗികളല്ലെന്നും ആ വാഹനം കോവിഡ് രോഗികളെ കൊണ്ടുപോകാൻ ഉപയോഗിച്ചിട്ടില്ലെന്നും കലക്ടറെ അറിയിച്ചതായും പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.