പെരുമാറ്റച്ചട്ടലംഘനം; ബി.ജെ.പിയുടെ മൂന്നു ടി.വി പരസ്യങ്ങൾ വിലക്കി
text_fieldsബംഗളൂരു: ഭരണകക്ഷിയായ കോൺഗ്രസിനെതിരെയുള്ള ബി.ജെ.പിയുടെ മൂന്നു ടി.വി പരസ്യങ്ങൾ പെരുമാറ്റച്ചട്ട ലംഘനത്തിെൻറ പേരിൽ തെരഞ്ഞെടുപ്പ് കമീഷെൻറ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) നിരോധിച്ചു. ടി.വി ചാനലുകൾ, റേഡിയോ, നവമാധ്യമങ്ങൾ, മറ്റു ഡിജിറ്റൽ മീഡിയ എന്നിവയെ ഈ പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽനിന്ന് വിലക്കുകയും ചെയ്തു. കർണാടക പി.സി.സിക്കുവേണ്ടി കൗൺസിൽ അംഗം വി.എസ്. ഉഗ്രപ്പ നൽകിയ പരാതിയിലാണ് എം.സി.എം.സിയുടെ നടപടി.
പരസ്യങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും നിരോധിക്കണമെന്നുമായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. 35 സെക്കൻഡ് ദൈർഘ്യമുള്ള ‘ജനവിരോധി സർക്കാര’ (ജനവിരുദ്ധ സർക്കാർ), ‘വിഫല സർക്കാര’ (സർക്കാർ പരാജയപ്പെട്ടു), 50 സെക്കൻഡ് ദൈർഘ്യമുള്ള ‘മൂറു ഭാഗ്യ’ (മൂന്നു ലക്ഷ്യങ്ങൾ) എന്നീ പരസ്യങ്ങളാണ് വിലക്കിക്കൊണ്ട് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ കമീഷണർ പി.എസ്. ഹർഷ ഉത്തരവിട്ടത്. ഏപ്രിൽ 22നാണ് ബി.ജെ.പി സ്റ്റേറ്റ് ഓഫിസ് സെക്രട്ടറി ഗണേഷ് യാജിക്ക് പരസ്യങ്ങൾ സംപ്രേഷണം ചെയ്യാനുള്ള അനുമതി നൽകിയത്.
പരസ്യങ്ങൾ ഐ.പി.സി, െറപ്രസേൻറഷൻ ഓഫ് പീപ്ൾസ് ആക്ട് എന്നിവയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വ്യാജവും തെറ്റായ വിവരങ്ങളുമാണ് പരസ്യങ്ങളിലുള്ളത്. ഉത്തരവാദികളായ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.