റായ്പുരിൽ മൂന്നു കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിച്ചു
text_fieldsറായ്പുർ: ഒാക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് ചത്തീസ്ഗഡിലെ ആശുപത്രിയിൽ മൂന്നു കുട്ടികൾ മരിച്ചു. ചത്തീസ്ഗഡിലെ റായ്പുർ ബി.ആർ അംബേദ്കർ സർക്കാർ ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച അർധരാത്രി 12.30നും 1.30നും ഇടയിലായിരുന്നു നവജാത ശിശുക്കൾ മരിച്ചത്. 30 മിനിറ്റോളം കുട്ടികൾക്ക് ഒാക്സിജൻ ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.
കുട്ടികൾക്ക് ഒാക്സിജൻ ലഭിക്കുന്നതിന്‍റെ അളവ് കുറഞ്ഞ വിവരം മദ്യ ലഹരിയിലായിരുന്ന ജീവനക്കാരൻ ശ്രദ്ധിച്ചിരുന്നില്ല. ഇതോടെ ഒാക്സിജൻ ലഭിക്കാതെ കുട്ടികൾ മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു.
കൃത്യവിലോപം നടത്തിയ ജീവനക്കാരൻ രവി ചന്ദ്രയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ചത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് ഉത്തരവിട്ടു.
ഉത്തർപ്രദേശിലെ ഖോരക്പുരിൽ ഒാക്സിജൻ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുട്ടികൾ മരിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ 23 കുട്ടികളാണ് മരണപ്പെട്ടത്. ഈ ദുരന്തം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് റായ്പുരിൽ മൂന്നു കുട്ടികൾ ഒാക്സിജൻ ലഭിക്കാതെ മരിച്ച പുതിയ സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.