ഉത്തർപ്രദേശിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ നാല് മരണം
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഡിയോറിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു. ശനിയാഴ്ച ഡിയോറിയയിലെ ദുമ്രി ഗ്രാമത്തിലാണ് സംഭവം. പൊട്ടിത്തെറിയെ തുടർന്ന് വീട് പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേന എത്തിയാണ് തീയണച്ചതെന്ന് ഡിയോറിയ എസ്.പി സങ്കൽപ് ശർമ പറഞ്ഞു.
ദുമ്രിയിൽ ചായക്കട നടത്തുന്ന ശിവ്ശങ്കർ ഗുപ്തിന്‍റെ ഭാര്യ ആരതി ദേവി(42), മക്കളായ ആഞ്ചൽ (14), കുന്ദൻ(12), സൃഷ്ടി (11) എന്നിവരാണ് ദാരുണമായി മരിച്ചത്.
രാവിലെ പതിവ് പോലെ ജോലിക്ക് പോകാൻ ഒരുങ്ങിയ ശിവ്ശങ്കർ ഗുപ്തിന് ആരതി ചായയും പ്രഭാതഭക്ഷണവും തയാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. കൂടുതൽ അന്വേഷണം നടത്തി വരികയാണ്. പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
വ്യാഴാഴ്ച രാവിലെ രാജസ്ഥാനിലെ ജയ്പൂരിൽ സമാനമായ അപകടത്തിൽ ദമ്പതികളും മൂന്ന് മക്കളും മരിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.