തമിഴ്നാട്ടിൽ മൂന്നുപേർക്കുകൂടി രോഗം
text_fieldsചെന്നൈ: തമിഴ്നാട്ടിൽ മൂന്നുപേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ത ായ്ലൻഡ് സ്വദേശികളാണ്, മറ്റൊരാൾ ന്യൂസിലൻഡുകാരനുമാണ്. ഇതോടെ, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. അതിനിടെ, ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യു.പി സ്വദേശിയുടേത് സമൂഹവ്യാപനമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് കേന്ദ്രങ്ങൾ ഉറപ്പുവരുത്തി.
ബാർബർ ജോലി അന്വേഷിച്ചെത്തിയ യുവാവ് മാർച്ച് 12നാണ് ചെന്നൈയിലെത്തിയത്. വിദേശരാജ്യങ്ങൾ സന്ദർശിക്കാതെ വിദേശികളുമായി ഇടപഴകാതെ യുവാവിന് രോഗം ബാധിച്ചതാണ് അധികൃതരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. അഞ്ച് ദിവസക്കാലം നഗരത്തിൽ കറങ്ങിനടന്നതിനുശേഷം പനിയും തൊണ്ടവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്. രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് തയാറാക്കാനും ആരോഗ്യ വകുപ്പ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഏത് ട്രെയിനിലാണ് ചെന്നൈയിൽ എത്തിയതെന്ന കാര്യവും അറിവായിട്ടില്ല.
അതിനിടെ, അയർലൻഡിൽനിന്ന് വിമാനമാർഗം ഡൽഹിയിലെത്തി അവിടെനിന്ന് ട്രെയിനിൽ ചെന്നൈയിലെത്തിയ 21കാരനായ വിദ്യാർഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളോടൊപ്പം ട്രെയിനിൽ സഞ്ചരിച്ച 193 യാത്രക്കാരുടെ പട്ടിക തയാറാക്കി നിരീക്ഷിക്കാൻ നടപടി പുരോഗമിക്കയാണ്. ശനിയാഴ്ച ൈവകീട്ട് മുതൽ മറീന ബീച്ച് ഉൾപ്പെടെ ചെന്നൈ കടൽക്കരകളിൽ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.