വിഷം കലർത്തിയ ചക്ക തിന്ന് കർണാടകയിൽ മൂന്നു പശുക്കൾ ചത്തു
text_fieldsബംഗളൂരു: വിഷം കലർത്തിയ ചക്ക തിന്ന് ചിക്കമഗളൂരുവിൽ മൂന്നു പശുക്കൾ ചത്തു. ചിക്കമഗളൂരുവിലെ അൽദുരു പൊലീസ് സ്േറ്റഷൻ പരിധിയിലെ ബസവരവല്ലി ഗ്രാമത്തിൽ കഴിഞ്ഞ ദിവസാണ് സംഭവം. പശുക്കൾ കൃഷി നശിപ്പിക്കുന്നതിനെ തുടർന്നാണ് ചക്കപ്പഴത്തിൽ വിഷംപുരട്ടി വെക്കുകയായിരുന്നുവെന്നാണ് പൊലീസിെൻറ നിഗമനം.
പ്രദേശത്തെ മധു, കിട്ടപ്പ ഗൗഡ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൂന്നു പശുക്കളാണ് ചത്തത്. ഇവരുടെ അയൽവാസിയായ മഞ്ജുനാഥ് ആണ് സംഭവത്തിന് പിന്നിലെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. സ്ഥലത്തിെൻറ അതിരില്‍ സ്ഥാപിച്ച വേലി തകര്‍ത്ത് പശുക്കൾ കൃഷിസ്ഥലത്ത് എത്തുന്നതായി മഞ്ജുനാഥ് നേരത്തെ പൊലീസിൽ ഉൾപ്പെടെ പരാതി നൽകിയിരുന്നു.
വേലി തകർക്കുന്നതിനൊപ്പം കൃഷിയും നശിപ്പിക്കാൻ തുടങ്ങിയതോടെ മഞ്ജുനാഥ് ചക്കയിൽ വിഷം പുരട്ടി വെക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.