മൂന്നു കോടി കൈക്കൂലി; ഡി.ആർ.ഐ അഡീഷനൽ ഡയറക്ടർ ജനറൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മൂന്നു കോടിയുടെ കൈക്കൂലിക്കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻ സ് (ഡി.ആർ.ഐ) അഡീഷനൽ ഡയറക്ടർ ജനറൽ ചന്ദർ ശേഖറിനെയും രണ്ട് ഇടനിലക്കാരെയും സി.ബി. ഐ അറസ്റ്റ് ചെയ്തു. കൈക്കൂലിയുടെ ആദ്യ ഘട്ടമായ 25 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ഇ ടനിലക്കാരായ ജോഷി, ധൻഡ എന്നിവരെ പിടികൂടിയത്.
ഇവരെ ചോദ്യംചെയ്തപ്പോഴാണ് ലുധിയാനയിലെ ഡി.ആർ.ഐ അഡീഷനൽ ഡയറക്ടർ ജനറലായ ചന്ദർ േശഖറിനുവേണ്ടിയാണ് പണം വാങ്ങിയതെന്ന് സമ്മതിച്ചത്. കസ്റ്റംസ് നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ഏജൻസിയാണ് റവന്യൂ ഇൻറലിജൻസ് ഡയറക്ടറേറ്റ്.
കയറ്റുമതിക്കാർക്ക് സേവനം നൽകുന്ന സ്വകാര്യ സ്ഥാപനത്തിൽ 2019 ജൂണിൽ ഡി.ആർ.ഐ പരിശോധന നടത്തിയിരുന്നുവെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു. പരിശോധനക്കിടെ ഒരു കയറ്റുമതിക്കാരെൻറ രേഖകൾ പിടിച്ചെടുത്തിരുന്നു.
ഈ രേഖകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാതിരിക്കാൻ സ്വകാര്യ സ്ഥാപന ഉടമ അനൂപ് ജോഷിയും ഡി.ആർ.ഐ അഡീഷനൽ ഡയറക്ടർ ജനറലിെൻറ അടുത്ത സുഹൃത്തും കയറ്റുമതിക്കാരനോട് മൂന്നു കോടി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം പരാതി നൽകിയത്. ഇടനിലക്കാരെ പിടികൂടിയതിനു പിന്നാലെ ന്യൂഡൽഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.