വ്യാജ മരണസർട്ടിഫിക്കറ്റുണ്ടാക്കി മൂന്നുകോടി തട്ടിയ എൽ.െഎ.സി ഉദ്യോഗസ്ഥർക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: പോളിസി ഉടമകൾ ജീവിച്ചിരിക്കെ വ്യാജ മരണസർട്ടിഫിക്കറ്റുണ്ടാക്കി മൂന്ന ുകോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ രണ്ട് ഉദ്യോഗസ്ഥർക്കും ഒമ്പത് ഏജൻറുമാർക്കുമെതിരെ സി.ബി.ഐ കേസെടുത്തു.
തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ 190 ഇൻഷുറൻസ് പോളിസികളിലായിരുന്നു തട്ടിപ്പ് നടത്തിയത്. 2008 മുതൽ 2018 വരെ നടന്ന ക്രമക്കേട് ആഭ്യന്തര ഒാഡിറ്റിങ്ങിലാണ് കണ്ടെത്തിയത്. എൽ.ഐ.സി നൽകിയ പരാതിയിലാണ് അസി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഭനോത് ബീക്കു നായിക്, ഗുഗുലോത് ഹരിയ എന്നീ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. ഇരുവരെയും എൽ.ഐ.സി സസ്പെൻഡ് ചെയ്തിരുന്നു.
നോമിനികളുടെ പേരുകൾ തിരുത്തി ഏജൻറുമാരുടെയും ഉദ്യോഗസ്ഥരുടെയും അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.