താനെയിലെ മലിനജല സംസ്കരണ പ്ലാൻറിലിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
text_fieldsപൂനെ: വെസ്റ്റ് താനെയിൽ മലിനജല സംസ്കരണ പ്ലാൻറിലിറങ്ങിയ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ധോകലി ഏര ിയയിെല പ്രൈഡ് പ്രസിഡൻസി ലക്ഷ്വൂറിയ എന്ന പാർപ്പിട സമുച്ചയത്തിലെ മലീനജല ശുചീകരണ പ്ലാൻറ് വൃത്തിയാക്കുന്നത ിനായി ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഹരിയാന സ്വദേശികളായ അമിത് പുഹാൽ(20), അമൻ ബാദൽ(21), അജയ് ഭുംബക് (24) എന്നിവരാണ് മരിച്ചത്. അഞ്ചുപേരെ രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. എട്ടുപേരാണ് 130 ക്യുബിക് മീറ്റർ താഴ്ചയുള്ള പ്ലാൻറിനുള്ളിലേക്ക് ഇറങ്ങിയത്. വിഷവാതകം ശ്വസിച്ച് അവശനിലയിലായ തൊഴിലാളികളെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും മൂന്നു പേർ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
സുരക്ഷാ മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് തൊഴിലാളികൾ പ്ലാൻറിനുള്ളിൽ ഇറങ്ങിയതെന്ന് രക്ഷാപ്രവർത്തനം നടത്തിയ താനെ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.