കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികനും സിവിലിയനും കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ വിവിധയിടങ്ങളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സുരക്ഷാ സേന വെടിവെച്ചുകൊന്നു. ശ്രീനഗറിെൻറ പ്രാന്ത പ്രദേശമായ നൂർബഗ്, അനന്ത്നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര പട്ടണം എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.
ദൂരു ഷഹബാദിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികനും തീവ്രവാദികയും കൊല്ലപ്പെട്ടത്. ഇവിടെ നിലവിൽ വെടിവെപ്പ് അവസാനിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ പിടികൂടിയ ലശ്കറെ ത്വയ്യിബയുടെ ഉന്നത നേതാവ് നവീത് ജാട്ട് എന്ന ഹൻസ്ല രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. മുമ്പ് ശ്രീനഗറിലെ ജയിലിൽ നിന്ന് ആരോഗ്യ പരിശോധനക്ക് കൊണ്ടുപോയപ്പോൾ രണ്ട് െപാലീസുകാരെ വെടിവെച്ചു വീഴ്ത്തി രക്ഷപ്പെട്ടതും ഇയാളായിരുന്നു.
രഹസ്യ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ അനന്തനാഗ്, ശ്രീനഗർ, ബുദ്ഗാം ജില്ലകളിൽ ഇൻറർനെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.