പുസ്തക വിതരണം നടത്തിയ മൂന്നുപേരെ യു.പി പൊലീസ് പിടികൂടി; മതപരിവർത്തന ശ്രമത്തിന് കേസ്
text_fieldsപ്രയാഗ് രാജ് (അലഹബാദ്): ഇസ്‍ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ വിതരണംചെയ്ത മൂന്നുപേരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ മതപരിവർത്തന ശ്രമത്തിന് കേസെടുത്തതായും ക്രൈം എ.ഡി.സി.പി സതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഫത്തേഹ്പൂർ ഹുസൈൻഗഞ്ച് സ്വദേശി മഹമൂദ് ഹസൻ ഗാസി, മുഹമ്മദ് മോനിഷ്, സമീർ എന്നിവരെയാണ് പ്രയാഗ് രാജ് സബ് ഇൻസ്‌പെക്ടർ രാജേഷ് ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാഘ് മേളയിൽ മതപരിവർത്തനം നടത്താൻ പ്രേരിപ്പിക്കുന്നുവെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. ഐ.പി.സിയുടെ വിവിധ വകുപ്പുകൾ പ്രകാരവും നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2021 പ്രകാരവുമാണ് കേസെടുത്തത്.
പുസ്തകവിതരണത്തെ കുറിച്ച് ബി.ജെ.പി എംപി ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് പൊലീസ് നടപടി. ഇവർ വിൽപന നടത്തുന്ന 204 ഇസ്‍ലാമിക സാഹിത്യങ്ങളും വിതരണം ചെയ്യുന്ന ലഘുലേഖകളും 3 മൊബൈലുകളും 2600 രൂപയും ഒരു ഡയറിയും പൊലീസ് പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.