കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ കരിഞ്ചന്തയിൽ; മൂന്നു പേര് അറസ്റ്റില്‍
text_fieldsബംഗളൂരു: കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ആൻറി വൈറൽ മരുന്നായ റെംെഡസിവിർ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്നു പേർ പിടിയിൽ. ബംഗളൂരു സ്വദേശികളായ രാജേഷ്, ശക്കീബ്, സൊഹൈല്‍ എന്നിവരെയാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
ഗുരുശ്രീ മെഡിക്കല്‍സ് നടത്തിവരുന്ന രാജേഷിനും ശക്കീബിനുമെതിരെ സുദ്ഗുണ്ടെപാളയ പൊലീസും സൊഹൈലിനെതിരെ മടിവാള പൊലീസുമാണ് കേസെടുത്തത്. റെംെഡസിവിര്‍ മരുന്ന് കൂടിയ വിലക്ക് വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയപ്പോഴാണ് മൂന്നു പേര് പിടിയിലായത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ രണ്ടിരട്ടി വിലക്കായിരുന്നു ഇവര്‍ റെംെഡസിവിർ വിറ്റിരുന്നത്.
റെംെഡസിവിറിെൻറ ഒാരോ കുപ്പി മരുന്നിനും 3500 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, 10,500 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. പ്രതികളില്‍നിന്ന് റെംെഡസിവിറിെൻറ 11 ഇന്ജക്ഷന് കുപ്പികളും പിടിച്ചെടുത്തതായി പൊലീസ് ജോയൻറ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ഇവര്‍ക്ക് എവിടെനിന്നാണ് റെംെഡസിവിര്‍ ലഭിച്ചതെന്നതു സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു. ബംഗളൂരുവിലെ ആശുപത്രികളില്‍ റെംെഡസിവിര്‍ ക്ഷാമം അനുഭവപ്പെടുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് 80,000 യൂനിറ്റ് റെംെഡസിവിര്‍ അടിയന്തരമായി എത്തിക്കുന്നതിന് മരുന്നു കമ്പനികൾക്ക് സര്‍ക്കാര്‍ കരാര്‍ കൊടുത്തിട്ടുണ്ട്.
റെംെഡസിവിര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു. ബംഗളൂരുവിൽ റെംഡെസിവിർ വിവിധ ആശുപത്രികളിലെ കോവിഡ് രോഗികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതത് സോണുകളിലെ സബ് നോഡൽ ഒാഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സർക്കാർ നേരിട്ട് റെംഡെസിവിര്‍ എത്തിച്ചുനൽകും. ഏപ്രിൽ 23ഒാടെ കൂടുതൽ മരുന്ന് എത്തുന്നതോടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും ബി.ബി.എം.പി അധികൃതർ അറിയിച്ചു.
പ്രതികള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍വെച്ച റെംഡെസിവര്‍ പൊലീസ് പിടിച്ചെടുത്തപ്പോള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.