Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരുട്ട്​ മുറിയിൽ...

ഇരുട്ട്​ മുറിയിൽ മൂന്ന്​ സഹോദരങ്ങൾ കഴിഞ്ഞത്​ 10 വർഷം; ദുർമന്ത്രവാദം പേടിച്ചെന്ന്​ ആരോപണം

text_fields
bookmark_border
siblings found locked up in a dark room at Rajkot
cancel
camera_altകടപ്പാട്​: ഇന്ത്യ ടുഡേ

രാജ്​കോട്ട്​: 10 വർഷക്കാലമായി ഇരുട്ടുമുറിയിൽ കഴിഞ്ഞ മൂന്ന്​ സഹോദരങ്ങളെ മോചിപ്പിച്ചു. ഗുജറാത്തിലെ രാജ്​കോട്ടിലാണ്​ സംഭവം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും സർവകലാശാല ബിരുദങ്ങളുമുള്ള 30നും 42നും ഇടയിൽ പ്രായമുള്ള സഹോദരങ്ങളാണ്​ വർഷങ്ങളായി ഇരുട്ടറയിൽ കഴിഞ്ഞത്​. ഇവർക്ക്​ മാനസികാസ്വാസ്​ഥ്യമുള്ളതായാണ്​ പറയപ്പെടുന്നത്​.

അമരീഷ്​ മേഹ്​ത (42), മേഘ്​ന മേഹ്​ത (39), ബവേഷ്​ മേഹ്​ത (30) എന്നിവരെയാണ്​ രക്ഷപ്പെടുത്തിയത്​. മാതാവിന്‍റെ മരണ ശേഷം രണ്ട് ആൺമക്കളും മകളും സ്വന്തം ഇഷ്​ടപ്രകാരം വീട്ടിൽ അടച്ചിരിക്കുകയായിരുന്നുവെന്നാണ്​ പിതാവ്​ പറയുന്നത്​. എന്നാൽ അന്ധവിശ്വാസിയായ ഇയാൾ മക്കളെ ദുർമന്ത്രവാദത്തിൽ നിന്നും രക്ഷിക്കാനായി അടച്ചിടുകയായിരുന്നുവെന്ന്​ ചിലർ ആരോപിക്കുന്നു.

ഭവനരഹിതരായ ആളുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കു​ന്ന 'സാതി സേവാ ഗ്രൂപ്പ്' ആണ്​ മൂന്ന്​ പേരെയും രക്ഷപെടുത്തിയത്​. ഞായറാഴ്ച വൈകീട്ട്​ ഇവരുടെ വീട്ടിലെത്തിയ സന്നദ്ധപ്രവർത്തകർ വാതിൽ തകർത്താണ്​ അകത്ത്​ കടന്നത്​. സഹോദരങ്ങൾ താമസിച്ച റൂമിലേക്ക്​ സൂര്യപ്രകാശം പോലും കടക്കുന്നുണ്ടായിരുന്നില്ല. ഭക്ഷണത്തിന്‍റെ അവശിഷ്​ടങ്ങളും പഴയ പത്രങ്ങളും അങ്ങിങ്ങായി ചിതറി കിടക്കുന്നുണ്ടായിരുന്നു.

മുറി തുറന്ന​പ്പോൾ തറയിൽ കിടക്ക​ുകയായിരുന്നു ഇവർ. ഗുരുതരമായ പോഷകാഹാരക്കുറവ്​ നേരിട്ട ഇവർ താടിയും മുടിയും നീണ്ടുവളർന്ന നിലയിലായിരുന്നു.

മൂത്ത മകനായ അമരീഷ്​ ബി.എ, എൽ.എൽ.ബി ബിരുദദാരിയും അഭിഭാഷകനുമായിരുന്നു. മകളായ മേഘ്​ന മനശാസ്​ത്രത്തിൽ ബിരുദാനന്തര ബിരുദദാരിയും ഇളയ മകനായ ബവേഷ്​ സാമ്പത്തിക ശാസ്​ത്രത്തിൽ ബിരുദദാരിയും വളർന്ന്​ വരുന്ന ക്രിക്കറ്റ്​ താരവുമായിരുന്നുവെന്ന്​ ഇവരുടെ പിതാവ്​ നവീൻ ഭായ്​ മേഹ്​ത്ത പറഞ്ഞു.

മാതാവ്​ അസുഖ ബാധിതനായതിന്​ പിന്നാലെ മക്കൾ പുറത്തിറങ്ങാതായതായി മേത്ത പറഞ്ഞു. ആറ്​ വർഷങ്ങൾ ശേഷം അമ്മ മരിച്ചതിന്​ പിന്നാലെ മക്കൾ പുറംലോകവുമായുള്ള ബന്ധം അവസാനിപ്പിച്ച്​ റൂമിൽ അടച്ചിരിപ്പായതായി പിതാവ്​ പറഞ്ഞു. ദിവസവും ഇദ്ദേഹം ഭക്ഷണം റൂമിന്‍റെ വെളിയിൽ കൊണ്ടുവെക്കുകയായിരുന്നു​ പതിവ്​.

സന്നദ്ധപ്രവർത്തകർ ഇവരുടെ താടിയും മുടിയും വെട്ടി പുതിയ വസ്​ത്രങ്ങൾ അണിയിച്ചു. സഹോദരങ്ങളെ നല്ല ഭക്ഷണവും പരിചരണവും ലഭിക്കുന്ന സ്​ഥലത്തേക്ക്​ ഇവരെ മാറ്റുമെന്ന്​ സാതി സേവാ ഗ്രൂപ്പിലെ ജൽപ പ​േട്ടൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajkotrescuedlocked in room
News Summary - three high educated siblings kept locked in room for 10 years rescued
Next Story