മുടി വെട്ടാത്തതിന് വിദ്യാർഥികളുടെ മുടി മുറിച്ച് വികൃതമാക്കി
text_fieldsമുംബൈ: സ്കൂൾ നിയമമനുസരിച്ച് മുടി വെട്ടാത്തതിന് ശിക്ഷയായി 25 വിദ്യാർഥികളുടെ മുടി മുറിച്ച് വികൃതമാക്കി. സംഭവത്തിൽ സ്കൂൾ ഡയറക്ടറും അധ്യാപകനുമടക്കം മൂന്ന് ജീവനക്കാർ അറസ്റ്റിൽ. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് സ്കൂർ ഡയറക്ടർ ഗണേഷ് ബാട്ട, കായികാധ്യാപകൻ മിലിന്ദ് സാെങ്ക, ഒാഫിസ് ജീവനക്കാരൻ തുഷാർ ഗോർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിേക്രാളിയിലെ കമൽ വാസുദേവ് വയകുളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. അഞ്ചുമുതൽ എട്ടുവരെ ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളാണ് സ്കൂൾ അധികൃതരുടെ ക്രൂരതക്കിരയായത്. മുടി മൊട്ടയടിക്കുന്നതിന് പകരം തലയുടെ ചില ഭാഗങ്ങളിൽ മാത്രം കത്രികയുപയോഗിച്ച് മുടി മുറിച്ചുകളയുകയായിരുന്നു. സംഭവത്തിനിടയിൽ രണ്ട് വിദ്യാർഥികൾക്ക് കത്രികകൊണ്ട് മുറിവേൽക്കുകയും ചെയ്തു.
െഎ.പി.സി വകുപ്പുകൾക്ക് പുറമെ ജുവനൈൽ ആക്ട് പ്രകാരം കുട്ടികളോടുള്ള ക്രൂരതക്കും ഇവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.