കേരളത്തിലും കർണാടകയിലും ലഹരിമരുന്ന് കച്ചവടം; മൂന്ന് മലയാളികള്‍ പിടിയില്‍
text_fieldsബംഗളുരു: കേരളത്തിലും കർണാടകയിലുമായി ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്ന മൂന്ന് മലയാളികള്‍ അറസ്റ്റില്‍. കാസര്‍കോട് ഉപ്പള സ്വദേശികളായ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മില്‍, അഹമ്മദ് മസൂഖ് എന്നിവരെയാണ് മംഗളൂരു കൊനാജെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 10 ലക്ഷം വിലമതിക്കുന്ന 170 ഗ്രാം എം.ഡി.എം.എ, സഞ്ചരിക്കാനുപയോഗിച്ച കാർ, നാല് ഫോൺ എന്നിവ പിടിച്ചെടുത്തു. മുഹമ്മദ് മുനാഫ് ബി.ബി.എ പൂർത്തിയാക്കിയിട്ടുണ്ട്. മുസമ്മിൽ നെലമംഗലയിൽ സ്പോർട്സ് കടയിൽ ജോലി ചെയ്യുകയാണ്. ബംഗളൂരു ജെ.പി നഗറിൽ േഹാട്ടൽ ജീവനക്കാരനാണ് മസൂഖ്.
ബംഗളൂരു, മംഗളൂരു, ഉപ്പള, കാസർകോട് എന്നിവിടങ്ങളിലായാണ് മൂവരും മയക്കുമരുന്ന് വിൽപന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘത്തെ കുറിച്ച് വിവരം ലഭിച്ചതോടെ ഹാസൻ മുതൽ ഇവർ പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. കൊനാജെ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അറസ്റ്റ്. ബംഗളൂരുവിൽ ആഫ്രിക്കൻ സ്വദേശികളിൽനിന്നായിരുന്നു സംഘം മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍. ശശി കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ആവശ്യമെങ്കില്‍ കേരള പൊലീസിെൻറ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് മംഗളൂരു സർവകലാശാല കാമ്പസിലും ഉപഭോക്താക്കളുണ്ടോയെന്ന് പരിശോധിക്കും. പ്രതികള്‍ക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.