ഗംഗയിൽ പുണ്യസ്നാനത്തിന് തിക്കും തിരക്കും; നാലു മരണം
text_fieldsപട്ന: ബിഹാറിലെ ബെഗുസരായി ജില്ലയിൽ ഗംഗാനദീതീരത്ത് തിക്കിലും തിരക്കിലും പെട്ട് നാല് തീർഥാടകർ മരിച്ചു. 10േലറെ േപർക്ക് പരിക്കേറ്റു.
കാർത്തിക പൂർണിമയുമായി ബന്ധപ്പെട്ട് പ്രധാന സ്നാനഘട്ടമായ സിമരിയയിലാണ് അപകടം. ഇവിടെ പുണ്യസ്നാനം നിർവ്വഹിക്കാൻ ആയിരക്കണക്കിന് തീർഥാടകർ ഒരുമിച്ച് തിരക്കു കൂട്ടിയതാണ് അപകടത്തിനടയാക്കിയത്. ബെഗുസരായി പൊലീസ് സൂപ്രണ്ട് മരണം സ്ഥീരീകരിെച്ചങ്കിലും തിക്കും തിരക്കുമുണ്ടായെന്ന വാർത്ത നിഷേധിച്ചു.
മരിച്ചവരെല്ലാം 80 വയസു കഴിഞ്ഞ സ്ത്രീകളാണ്. ഇവർ ആരോഗ്യപരമായി ദുർബലരായിരുന്നു. സ്നാനത്തിനുള്ളവരും കഴിഞ്ഞ് മടങ്ങുന്നവരും ഇടുങ്ങിയ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിനിടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മൂവരും മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ താത്കാലികാശ്വാസം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തണമെന്ന് ജില്ലാ അധികൃതരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.