100കോടിയുടെ ഹെറോയിനും 1.34 കോടി രൂപയുമായി മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ വൻ മയക്കുമരുന്ന് ശേഖരവും 1.34 കോടി രൂപയുടെ കറൻസിയുമായി മൂന്ന് ലഷ്കറെ ത്വയ്യിബ ഭീകരരെ പൊലീസ് പിടികൂടി.
ഇവരിൽ നിന്നും പിടിച്ചെടുത്ത 21കിലോഗ്രാം ഹെറോയിനും 1.34 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും കണ്ടുകെട്ടിയതായി ഹന്ദ്വാര പൊലീസ് സൂപ്രണ്ട് ജി.വി. സുദീപ് ചക്രവർത്തി പറഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ 100 കോടിയിലധികം വിലവരുന്ന ഉന്നത നിലവാരത്തിലുള്ള ഹെറോയിനാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പണം എണ്ണുന്ന മെഷീനും ഇവരിൽ നിന്നും കണ്ടുകെട്ടി.
മയക്കുമരുന്ന് കള്ളക്കടത്തുകാരനായ ഇഫ്തിഖാർ ഇന്ദ്രാബിയാണ് പിടിയിലായവരിലെ പ്രധാനി. ഇഫ്തിഖാറിൻെറ മരുമകനായ മോമിൻ പീറും ഇഖ്ബാലുൽ ഇസ്ലാമുമാണ് പിടിയിലായ മറ്റ് രണ്ടുപേർ. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സുദീപ് പറഞ്ഞു.
കശ്മീരിലെ ലഷ്കർ ഭീകരർക്ക് സാമ്പത്തിക സഹായം നൽകാനാണ് ഇവർ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നതെന്നും ഭീകര പ്രവർത്തനങ്ങൾക്ക് വിത്തിടുന്ന വൻ ഹവാല റാക്കറ്റാണിതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.