ബംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകൾക്ക് ബോംബ് ഭീഷണി
text_fieldsബംഗളൂരു: നഗരത്തിലെ മൂന്ന് ആഡംബര ഹോട്ടലുകഹക്ക് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് ഒട്ടേര ഹോട്ടൽ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്.
ബോംബ് സ്ക്വാഡും പൊലീസും ഒട്ടേര ഹോട്ടലിൽ എത്തിയെന്ന് സൗത്ത്-ഈസ്റ്റ് ബംഗളൂരു ഡി.സി.പി പറഞ്ഞു. എ.എൻ.ഐയാണ് ബോംബ് ഭീഷണി സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. പാർലമെന്റിന്റെ നോർത്ത് ബ്ലോക്കിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ആഭ്യന്തര മന്ത്രാലത്തിന്റെ ഭാഗമായുള്ള ഓഫീസുകൾ സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ആശങ്കക്ക് കാരണമായിരുന്നു. എന്നാൽ, പരിശോധനകളിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്ത്.
മെയ് 14ാം തീയതി ബംഗളൂരുവിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ബംഗളൂരു സ്കോട്ടീഷ്, ബംഗളൂരു പ്രസ്, ചിത്രകോട്ട, ദീക്ഷ, എഡിഫി, ഗംഗോത്രി ഇന്റർ നാഷണൽ പബ്ലിക്, ഗിരിധാവന, ജെയിൻ ഹെറിറ്റേജ് എന്നീ സ്കൂളുകൾക്കാണ് അന്ന് ഇമെയിലിൽ ഭീഷണി സന്ദേശം ലഭിച്ചത്.
ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും എവിടെയും ബോംബ് കണ്ടെത്താനായില്ല. ‘ഞാൻ കെട്ടിടത്തിനകത്ത് ബോംബ് വെച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ സ്ഫോടനം സംഭവിക്കും. അതിനകം നിർവീര്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരപരാധികളുടെ രക്തം നിന്റെ കൈയിൽ പുരളുമെന്നായിരുന്നു ഭീഷണി സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.