കുടുംബത്തിലെ മൂന്നുപേരെ ആർ.പി.എഫ് ജവാൻ വെടിവെച്ചുകൊന്നു
text_fieldsരാംഗർ (ഝാർഖണ്ഡ്): പാൽ വിതരണം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഒര ു കുടുംബത്തിലെ മൂന്നുപേരെ റെയിൽവേ സുരക്ഷസേനയിലെ (ആർ.പി.എഫ്) ജവാൻ വെടിവെച്ചുകൊന്നു. കുടുംബത്തിലെ രണ്ടു പേർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ. ആർ.പി.എഫ് ജവാൻ പവൻകുമാർ സിങ്ങിെൻറ വെടിയേറ്റ് റെയിൽവേ പോർട്ടർ അശോക് റാം (55), ഭാര്യ ലീലാവതി ദേവി (52), ഗർഭിണിയായ മകൾ മീന ദേവി (27) എന്നിവരാണ് മരിച്ചത്.
റാമിെൻറ മറ്റൊരു മകൾ സുമൻ ദേവി (25), മകൻ ചിന്തു രാം (20) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ബർക്കാക്കന റെയിൽവേ സ്റ്റേഷനു സമീപമുള്ള ക്വാർട്ടേഴ്സിലായിരുന്നു സംഭവം. വെടിവെച്ച ജവാൻ പവൻകുമാർ ഒളിവിലാണ്. പവൻകുമാറിെൻറ വീട്ടിൽ പാൽ നൽകിയിരുന്നത് അശോക് രാമിെൻറ കുടുംബമാണ്.
1200 രൂപ കുടിശ്ശികയായതോടെ അവിടെ പാൽ വിതരണം നിർത്തിയിരുന്നു. ഇതിൽ രോഷം പൂണ്ടാണ് ഇയാൾ വെടിയുതിർത്തതെന്ന് രാമിെൻറ മറ്റൊരു മകൻ ബിട്ടു രാം പറഞ്ഞു. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ രാംഗർ-റാഞ്ചി ഹൈവേയും ട്രെയിൻ സർവിസുകളും തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.