വീണ്ടും പശുവിന്റെ പേരിൽ കൊല; മൂന്ന് പേരെ തല്ലിക്കൊന്നു
text_fieldsചപ്ര (ബിഹാർ): രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല. പശു മോഷ്ടാക്കളെന്നാരോപിച്ച് ബിഹ ാറിലെ സരൺ ജില്ലയിൽ മൂന്നു പേരെ തല്ലിക്കൊന്നു. പിത്തൗര നന്ദ്ലാൽ ഗ്രാമത്തിൽ വെള്ളിയാ ഴ്ച രാവിലെയാണ് സംഭവം. രാജു നഥ്, വിദേശ് നഥ്, നൗഷാദ് ആലം എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേർ സംഭവ സ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് ഹർകിഷോർ റായി പറഞ്ഞു. മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു വീട്ടിലെ മൂന്നു ആടുകളെ മോഷ്ടിച്ചുവെന്നും ഇവിടെനിന്ന് പശുക്കളെ മോഷ്ടിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നും ഗ്രാമീണർ ആരോപിച്ചു. എന്നാൽ, മൂന്നുപേരും മോഷ്ടാക്കളല്ലെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പറഞ്ഞു. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. ബനിയപുർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ടവർ പൈഗംപുർ ഗ്രാമത്തിലുള്ളവരാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ആക്രമണം നടത്തിയവരും തമ്മിൽ സംഘർഷമുണ്ടായി. മാസങ്ങൾക്കിടെ രാജ്യത്ത് നിരവധി ആൾക്കൂട്ട കൊലപാതകങ്ങൾ നടന്നിരുന്നു. ജൂലൈ 13ന് രാജസ്ഥാനിൽ ഭൂമിതർക്കം പരിഹരിക്കാനെത്തിയ പൊലീസുകാരനെ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ജൂൺ 18ന് ഝാർഖണ്ഡിൽ ബൈക്ക് മോഷ്ടാവെന്നാരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു. 24ന് മഹാരാഷ്ട്രയിലും ആൾക്കൂട്ടം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.