സിം-ആധാർ ബന്ധിപ്പിക്കാൻ ഒ.ടി.പി: ടെലികോം കമ്പനികളുടെ നിർദേശം അംഗീകരിച്ചു
text_fieldsന്യൂഡൽഹി: മൊബൈൽ സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ടെലികോം കമ്പനികൾ സമർപ്പിച്ച നിർദേശങ്ങൾ യു.െഎ.ഡി.എ.െഎ അംഗീകരിച്ചതായി സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു. ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി-വൺ ടൈം പാസ്വേഡ്) ഉൾപ്പെടെ ഉപയോഗിച്ച് ലളിതമായി ആധാർ ബന്ധിപ്പിക്കാനുള്ള സൗകര്യം നൽകാനാണ് കമ്പനികൾ നിർദേശം മുന്നോട്ടുവെച്ചത്. ഡിസംബർ ഒന്നുമുതൽ നിലവിലുള്ള മൊബൈൽ വരിക്കാരെ ഒ.ടി.പി, ആപ്, െഎ.ആർ.എസ് എന്നീ മൂന്ന് മാർഗങ്ങളിലൂടെ ആധാറുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശ്യം.
ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് വീട്ടിലിരുന്നും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ സർക്കാർ പുതിയ മാർഗനിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. ഇതിനുശേഷം മൊബൈൽ സേവന ദാതാക്കളോട് തങ്ങളുടെ നിർദേശങ്ങളുമായി സവിശേഷ തിരിച്ചറിയൽ അതോറിറ്റിയെ സമീപിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ആധാർ ആക്ടിലെ സ്വകാര്യത സംരക്ഷണം, സുരക്ഷ എന്നിവ കൂടി കണക്കിലെടുത്താണ് നിർദേശം അംഗീകരിച്ചതെന്ന് അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു. 2018 ഫെബ്രുവരി ആറിനുമുമ്പ് ആധാർ നമ്പർ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാറിെൻറ ഉത്തരവ്. പുതിയ സംവിധാനം ആധാർ-മൊബൈൽ ബന്ധിപ്പിക്കൽ കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷയെന്ന് മൊബൈൽ സേവന ദാതാക്കൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.