ശിരോവസ്ത്രം ധരിച്ചെത്തിയ മൂന്നുപേരെ പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുപ്പിച്ചില്ല
text_fieldsബംഗളൂരു: ഉഡുപ്പി ജില്ലയിലെ ഗവ. വനിത പ്രീ യൂനിവേഴ്സിറ്റി കോളജിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ രണ്ടാംവർഷ പി.യു പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കുന്നതിൽനിന്ന് തടഞ്ഞു.
ശിരോവസ്ത്രം നീക്കാതെ റെക്കോഡ് പുസ്തകം സ്വീകരിക്കില്ലെന്നും പരീക്ഷയിൽ പങ്കെടുപ്പിക്കില്ലെന്നും അധ്യാപിക അറിയിക്കുകയായിരുന്നു. ശിരോവസ്ത്രം ധരിച്ച് ക്ലാസുകളിൽ പ്രവേശിപ്പിക്കാൻ അനുമതി തേടി കർണാടക ഹൈകോടതിയിൽ ഹരജി നൽകിയ ആറു വിദ്യാർഥിനികളിൽ സയൻസ് വിഭാഗത്തിൽ പഠിക്കുന്ന മൂന്നു പേരെയാണ് പരീക്ഷയിൽ പങ്കെടുക്കുന്നതിൽനിന്ന് തടഞ്ഞത്.
വിഷയത്തിൽ കർണാടക ഹൈകോടതിയിൽ അന്തിമവിധി വരാനിരിക്കെയാണ് പരീക്ഷ വിലക്ക്. ശിരോവസ്ത്രം അഴിച്ചുമാറ്റിയാലേ റെക്കോഡ് പുസ്തകം സ്വീകരിക്കുകയുള്ളൂവെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം. തുടർന്ന് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. തുടർന്ന് പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർഥിനി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.