Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകടിച്ച പാമ്പിന്റെ തല...

കടിച്ച പാമ്പിന്റെ തല കടിച്ചുകീറി വിഡിയോ പ്രദർശിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
Three Tamil Nadu men held for biting off snakes head, recording act
cancel


ചെന്നൈ: കടിച്ച പാമ്പിന്റെ തല കടിച്ചുകീറി വിഡിയോ പ്രദർശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ റാണിപേട്ടിലാണ് സംഭവം. കൈനൂർ സ്വദേശികളായ മോഹൻ, സൂര്യ, സന്തോഷ് എന്നിവരാണ് പിടിയിലായത്. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പരിസ്ഥിതി പ്രവർത്തകർ വന്യജീവി ക്രൈം കൺട്രോൾ അധികൃതരെ വിവരം അറിയിച്ചിരുന്നു. പാമ്പ് തന്റെ കൈയിൽ കടിച്ചെന്നും അതിന്റെ പ്രതികാരമായാണ് പാമ്പിനെ കടിക്കുന്നതെന്നും മോഹൻ വിഡിയോയിൽ പറയുന്നുണ്ട്. പാമ്പിനെ വെറുതെ വിടാൻ മറ്റു രണ്ടുപേരും ആവശ്യപ്പെട്ടിട്ടും മോഹൻ വിസമ്മതിക്കുകയായിരുന്നു. എന്നാൽ, പാമ്പിന്റെ വേർപ്പെട്ട തലയുടെ ദൃശ്യങ്ങൾ കാണിക്കുമ്പോൾ മൂവരും ചിരിക്കുന്നതും വിഡിയോയിലുണ്ട്. പ്രതികൾക്കെതിരെ മൃഗപീഡനം, വന്യമൃഗത്തെ കൊലപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadusnakesnake headchennei
News Summary - Three Tamil Nadu men held for biting off snake's head, recording act
Next Story