Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ഏറ്റുമുട്ടലിൽ...

പുൽവാമ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു; മൂന്നു തീവ്രവാദികളെ സേന വധിച്ചു

text_fields
bookmark_border
പുൽവാമ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു; മൂന്നു തീവ്രവാദികളെ സേന വധിച്ചു
cancel

പുൽവാമ: ജമ്മു കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ശനിയാഴ്ച പുലർച്ചെ പുൽവാമ സദൂര ഏരിയായിലാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ മൂന്നു തീവ്രവാദികളെ സേന വധിച്ചു. മ​രി​ച്ച​ തീവ്രവാദികളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

തീവ്രവാദികളിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ച ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ കി​ലോ​റ ഏ​രി​യ​യി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലിൽ നാ​ലു തീ​വ്ര​വാ​ദി​ക​ളെ തി​രി​ച്ചിലിനിടെ സു​ര​ക്ഷ​സേ​ന വ​ധി​ച്ചിരുന്നു.

ശനിയാഴ്ച ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ ഉന്നത കമാൻഡറും പാകിസ്താൻകാരനുമായ ഛോട്ടാ സുൽത്താൻ എന്ന അനീസിനെ സൈന്യം വധിച്ചിരുന്നു. ക്രീരിയിലെ സലൂസ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirPulwama encounterterrorists killed
Next Story