Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രെയിൻ എൻജിൻ പാളം...

ട്രെയിൻ എൻജിൻ പാളം തെറ്റി; ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
ട്രെയിൻ എൻജിൻ പാളം തെറ്റി; ഗതാഗതം തടസ്സപ്പെട്ടു
cancel

മഹാരാഷ്ട്ര: താണെ കസറ സ്റ്റേഷന് സമീപം ട്രെയിൻ എൻജിൻ പാളംതെറ്റി. മൂന്ന് ചക്രങ്ങളാണ് പാളം തെറ്റിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ആർക്കും പരിക്കില്ല. ഏറെനേരം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

രാത്രി 8.15 ഓടെ കസറയ്ക്കും ഇഗത്പുരി സ്റ്റേഷനുമിടയിലാണ് പാളം തെറ്റിയത്. ഇതേതുടർന്ന് മൂന്ന് ലൈനുകളിൽ വൈദ്യുതി വിച്ഛേദിച്ചു. ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടഞ്ഞത് യാത്രക്കാരെ വലച്ചു.

അപകടം നടന്നയുടൻ ദുരന്തനിവാരണ സംവിധാനങ്ങൾ സ്ഥല​ത്തെത്തിച്ച് പാളം തെറ്റിയ ട്രെയിൻ നേരെയാക്കിയതായി സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പാളം തെറ്റിയതിന്റെ കാരണം അന്വേഷിക്കുകയാ​ണെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Derailtrain
News Summary - Three Wheels Of Locomotive Derail Near Kasara Station In Thane
Next Story