മലിനജല ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
text_fieldsചന്ദ്രാപൂർ: ഭൂഗർഭ മലിനജല ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മൂന്ന് തൊഴിലാളികൾ മരിച്ചു. വെസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്‍റെ തൊഴിലാളികളായ രാജു ജൻജർല, സുഭാഷ് ഖൻഡൽകർ, സുശിൽ കോർഡെ എന്നിവരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ ബുധനാഴ്ചയായിരുന്നു സംഭവം.
രാവിലെ ഒമ്പത് മണിയോടെയാണ് മൂന്നംഗ സംഘം ശുചീകരണത്തിനായി മലിനജല ടാങ്കിൽ ഇറങ്ങിയത്. എന്നാൽ ഏറെ സമയം പിന്നിട്ടിട്ടും ഇവരെ കാണാതായതോടെ മറ്റ് തൊഴിലാളികൾ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രമെത്തി ടാങ്കിന് മുകളിലെ കോൺക്രീറ്റ് സ്ലാബ് നീക്കിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
ഇവരെ പുറത്തെത്തിക്കാൻ ടാങ്കിലേക്കിറങ്ങിയ മറ്റൊരു തൊഴിലാളിക്കും ബോധക്ഷയം അനുഭവപ്പെട്ടിരുന്നു. നാല് പേരെയും ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ ചികിത്സക്കിടെ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.