മൂന്നു വയസുകാരന്‍ വീണത് 200 അടിയുള്ള കുഴല്‍ക്കിണറിലേക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
text_fieldsഭോപ്പാല്‍: വയലില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധ്യപ്രദേശിലെ നിവാദി ജില്ലയിലെ ബാറാബുജുര്‍ഗ് ഗ്രാമത്തിലാണ് സംഭവം.
ഹരികിഷന്‍ കുശ്വാഹ എന്നയാളുടെ മകന്‍ പ്രഹ്ലാദ് ആണ് കുഴല്‍ക്കിണറില്‍ വീണത്. കരസേന, കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേന, ജില്ലാ അധികാരികള്‍ എന്നിവരടക്കം അടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുഴിച്ച കുഴല്‍ക്കിണര്‍ മൂടിവെച്ചിരുന്നു. എന്നാല്‍ മൂടി മാറ്റിവെച്ച് കളിക്കുമ്പോള്‍ കുട്ടി വീണതാകാമെന്നാണ് കരുതുന്നത്.
ഏകദേശം 50 - 60 അടി താഴ്ചയിലാണ് കുട്ടിയുള്ളതെന്നാണ് കരുതുന്നത്. നേരത്തെ രക്ഷാപ്രവര്‍ത്തകരോട് കുട്ടി പ്രതികരിച്ചിരുന്നെന്നും ഇപ്പോള്‍ പ്രതികരണമൊന്നും ലഭിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. കുഴല്‍കിണറിന് സമാന്തരമായി കുഴിയെടുത്ത് രക്ഷിക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.