മൂന്നു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ പീഡിപ്പിച്ചതായി പരാതി
text_fieldsമുംബൈ: മൂന്നു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. ബോറിവ്ലിയിലെ സഞ്ജയ് ഗാന്ധി നാഷനൽ പാർക്കിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ 14ഉം 15ഉം വയസ്സുള്ള ആൺകുട്ടികളാണ് മാനഭംഗപ്പെടുത്തിയത്.
ബോറിവ്ലി നാഷനൽ പാർക്കിലെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കളിക്കുകയായിരുന്ന ബാലികയെ കുട്ടികൾ ഇരുവരും ചേർന്ന് ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വേദന കാരണം കുഞ്ഞിെൻറ കരച്ചിൽ കേട്ടെത്തിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇരുവരുടെയും പേരുകളും കുട്ടി പറഞ്ഞു.
തുടർന്ന് മാതാപിതാക്കൾ കസ്തൂർബ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാത്സംഗക്കുറ്റവും പോക്േസാ നിയമത്തിലെ ബന്ധെപ്പട്ട വകുപ്പുകളും ചാർത്തി കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ദുർഗുണ പരിഹാര പാഠശാലയിലയച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലിക അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.