മഹാത്മാഗാന്ധി വധം: പുനരന്വേഷണം വേണ്ടെന്ന് തുഷാർ ഗാന്ധി
text_fieldsന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കേെണ്ടന്ന് പ്രപൗത്രൻ തുഷാർ ഗാന്ധി സുപ്രീം കോടതിയിൽ. ഗാന്ധിവധക്കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിനവ് ഭാരത് രക്ഷാധികാരി മുംബൈ സ്വദേശി പങ്കജ് ഫഡ്നിസ് സമർപ്പിച്ച ഹരജി പരിഗണനയിലിരിെക്കയാണ് തുഷാർ കോടതിയെ സമീപിച്ചത്.
അപേക്ഷ നൽകാൻ തുഷാറിന് അവകാശമുണ്ടോ എന്ന് ഹരജി പരിഗണിക്കെവ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എം.എം. ശാന്തനഗൗഡർ എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു. കോടതി അപേക്ഷയുമായി മുന്നോട്ടുപോവുകയാണെങ്കിൽ അക്കാര്യം വിശദീകരിക്കാമെന്ന് തുഷാറിെൻറ അഭിഭാഷക ഇന്ദിര ജയ്സിങ് ബോധിപ്പിച്ചു. കേസിൽ നിരവധി ‘എങ്കിലു’കളും ‘എന്നാലു’കളുമുണ്ടെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കിട്ടുംവരെ കാത്തിരിക്കണമെന്നും കോടതി അറിയിച്ചു. പുനരന്വേഷണം വേണ്ടതുണ്ടോ എന്ന് അന്വേഷിക്കാനാണ് കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ചകൂടി സമയം വേണമെന്നും നാഷനൽ ആർക്കൈവ്സിൽനിന്ന് സുപ്രധാന രേഖകൾ ലഭിക്കാനുണ്ടെന്നും അമിക്കസ് ക്യൂറി അമരേന്ദർ ശരൺ അറിയിച്ചു. 70 വർഷം പഴക്കമുള്ള ഗാന്ധിവധക്കേസ് പുനരന്വേഷിക്കേണ്ടതില്ലെന്നും അന്വേഷണ ആവശ്യമുന്നയിച്ച പങ്കജ് ഫഡ്നിസിന് അതിനുള്ള അവകാശമുണ്ടോ എന്ന് പരിശോധിക്കണമെന്നും ഇന്ദിര ജയ്സിങ് വാദിച്ചു. ഹരജി നാലാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി. വിചാരണ പൂർത്തിയാക്കി 1949 നവംബർ 15ന് പ്രതികളായ നാഥുറാം ഗോദ്െസയുടെയും നാരായൺ ആപ്തെയുടെയും വധശിക്ഷ നടപ്പാക്കിയ സംഭവം പുനരന്വേഷിക്കാൻ ആവശ്യപ്പെടുന്നതിെൻറ യുക്തിയെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഫഡ്നിസിനോട് കോടതി ഉന്നയിച്ചു.
ചരിത്രത്തിലെ ഏറ്റവുംവലിയ മൂടിവെപ്പാണ് ഇൗ സംഭവത്തിൽ ഉണ്ടായിട്ടുള്ളതെന്നും അന്വേഷിക്കാൻ നിരവധി തെളിവുകളുണ്ടെന്നും ഫഡ്നിസ് വാദിച്ചു. ഗാന്ധിവധത്തിൽ ഗോദ്സെയെയും ആപ്തെയെയും കൂടാതെ മൂന്നാമതൊരു കൊലയാളിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിവിധ കോടതികൾ അംഗീകരിച്ച, ഗാന്ധിയുടെ ‘ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ കൊണ്ടെന്ന’ സിദ്ധാന്തത്തെയും ചോദ്യംചെയ്തു.
1948 ജനുവരി 30ന് ഹിന്ദു വർഗീയവാദി നാഥുറാം ഗോദ്സെ നേർക്കുനേർ വെടിവെച്ചാണ് മഹാത്മാഗാന്ധിയെ വധിച്ചത്. കേസിൽ ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കർ പ്രതിയായിരുന്നെങ്കിലും സംശയത്തിെൻറ ആനുകൂല്യത്തിൽ വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.