ഗീലാനിയുടെ മരണം: കശ്മീരിൽ കടുത്ത നിയന്ത്രണം തുടരുന്നു
text_fieldsശ്രീനഗർ: കശ്മീരിലെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരണത്തെ തുടർന്ന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ രണ്ടാം ദിവസവും തുടർന്നു. വെള്ളിയാഴ്ച പ്രാർഥനക്ക് ജനങ്ങൾ സംഘടിക്കാൻ സാധ്യതയുള്ളതിനാലാണ് സഞ്ചാരത്തിനും സംഘം ചേരുന്നതിനും നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
അടച്ച റോഡുകൾ ഇപ്പോഴും തുറന്നിട്ടില്ല. മരണവാർത്തയറിഞ്ഞതു മുതൽ കശ്മീരിൽ വിേഛദിച്ച ഇൻറർനെറ്റും മൊബൈൽ ഫോൺ സർവിസും പുനഃസ്ഥാപിച്ചില്ല. ബി.എസ്.എൻ.എല്ലിെൻറ പോസ്റ്റ് പെയ്ഡ് കണക്ഷനുകൾക്ക് മാത്രം ഇളവനുവദിച്ചിട്ടുണ്ട്. താഴ്വരയിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച അന്തരിച്ച ഗീലാനിയുടെ മൃതശരീരം ഭാര്യയെയും മക്കളെയും തള്ളിമാറ്റി ബലം പ്രയോഗിച്ച് പൊലീസ് സംസ്കരിച്ചതായി പരാതി ഉയർന്നിരുന്നു. ബന്ധുക്കൾക്കും അനുയായികൾക്കും അന്ത്യോപചാരമർപ്പിക്കാൻ അവസരം പോലും നൽകാതെ തിടുക്കത്തിലായിരുന്നു പൊലീസ് നീക്കം. എന്നാൽ, അടിസ്ഥാനമില്ലാത്ത വാർത്തയാണെന്നായിരുന്നു പൊലീസ് െഎ.ജി വിജയ് കുമാറിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.