ഉത്തർപ്രദേശിൽ കടുവയെ നാട്ടുകാർ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി
text_fieldsലക്നൗ: ഗ്രാമീണനെ ആക്രമിച്ച് കൊലപ്പെടുത്തിയ പെൺകടുവയെ നാട്ടുകാർ തല്ലിക്കൊന്നു. ലക്നൗവിൽ നിന്ന് 210 കിലോമീറ്റർ അകലെ ദുധ്വ കടുവ സംരക്ഷണകേന്ദ്രത്തിന് സമീപത്ത് വെച്ചാണ് പത്ത് വയസ്സുള്ള കടുവ ഒരാളെ ആക്രമിച്ചത്.
പ്രകോപിതരായ ഗ്രാമീണർ വനപാലകരെ ആക്രമിച്ച് പാർക്കിനകത്തേക്ക് കയറുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച ട്രാക്ടറിൽ കയറി പുറപ്പെട്ട സംഘം കടുവയെ കണ്ടതോടെ അതിൻറെ ശരീരത്തിലൂടെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. കൂടാതെ വടികളുപയോഗിച്ച് അതിനെ അടിക്കുകയും ചെയ്തു.
കടുവാ സങ്കേതത്തിന്റെ പ്രദേശത്തുള്ളവരാണ് ഗ്രാമവാസികൾ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഈ കടുവ ഒരാളെയും ആക്രമിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടുവയിൽ നിന്നും തങ്ങൾ ഭീഷണി നേരിട്ടിരുന്നതായി ഗ്രമാവാസികൾ ആരോപിച്ചു. നിരവധി തവണ വനപാലകരോട് ഇക്കാര്യം പറഞ്ഞിരുന്നു. സംഭവത്തിൽ ഗ്രാമീണർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ അവനി എന്ന കടുവയെ വെടിവെച്ച് കൊന്നതിൽ രാജ്യമെങ്ങുമുള്ള മൃഗസ്നേഹികൾ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് പുതിയ സംഭവം. കൊല്ലപ്പെട്ട കടുവയുടെ ചിത്രം നടൻ രൺദീപ് സിങ് ഹൂഡ അടക്കമുള്ളവർ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.