തെരഞ്ഞെടുപ്പടുക്കുമ്പോഴുള്ള ധ്രുവീകരണ നീക്കത്തിൽ ജാഗ്രത വേണമെന്ന് ടികായത്
text_fieldsഅലീഗഢ് (യുപി): ഹിന്ദു-മുസ്ലിം പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സമൂഹത്തെ ധ്രുവീകരിക്കാൻ നിക്ഷിപ്ത താൽപര്യക്കാർ ശ്രമിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേശ് ടികായത് കർഷകർക്ക് മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാത്രി സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കർഷകർക്ക് നിയമസഭ തെരഞ്ഞെടുപ്പിന്റെ നിർണായക പ്രാധാന്യത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും ഒരു പ്രേരണയും അവർക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 'അടുത്ത ഏതാനും ആഴ്ചകളിൽ ഹിന്ദു-മുസ്ലിം, ജിന്ന എന്നിവ രാഷ്ട്രീയ വ്യവഹാരത്തിലെ സ്ഥിരംവിഷയങ്ങളാകും.
മാർച്ച് 15 വരെ യു.പിയിൽ ഔദ്യോഗിക അതിഥികളാകാൻ പോകുന്നത് ഇവരാണ്. കർഷകരുടെ വോട്ടിങ് മുൻഗണനയെക്കുറിച്ച് ചോദിച്ചപ്പോൾ, കർഷകർ ഉൽപന്നങ്ങൾ പകുതി വിലയ്ക്ക് വിൽക്കാൻ നിർബന്ധിതരാകുമ്പോൾ, എങ്ങനെ വോട്ടുചെയ്യണമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടതില്ലെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.