രാജ്യത്ത് ടിക്ടോക് പ്രവർത്തനം നിർത്തി
text_fieldsന്യൂഡൽഹി: രാജ്യത്ത് 59 ചൈനീസ് ആപുകൾ നിരോധിച്ചതിന് പിന്നാലെ ടിക്ടോകിെൻറ പ്രവർത്തനം നിർത്തി. ഫോണിൽ ടിക്ടോക് ഇൻസ്റ്റാൾ ചെയ്ത ഉപഭോക്താക്കൾക്കും സേവനം ഉപയോഗിക്കാൻ കഴിയില്ല. ഉപഭോക്താക്കൾക്കായി നിരോധനം സംബന്ധിച്ച സന്ദേശം ടിക്ടോക് അയച്ചു.
നിരോധനം വന്നതിന് പിന്നാലെ ഗൂഗ്ൾ പ്ലേസ്റ്റോറിൽനിന്നും ആപ്പിൾ പ്ലേ സ്റ്റോറിൽനിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ നേരത്തേ ഇൻസ്റ്റാൾ ചെയ്തവർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. ഇേപ്പാൾ ഇവയുടെ പ്രവർത്തനവും നിർത്തിവെച്ചിരിക്കുകയാണ്.
ജനപ്രിയ ആപായ ടിക്ടോക്, വിചാറ്റ്, എക്സെൻഡർ, ഷെയർ ഇറ്റ് തുടങ്ങിയ 59 ആപുകൾ ഇന്ത്യയിൽ നിരോധിക്കുന്നതായി തിങ്കളാഴ്ച വൈകുന്നേരമാണ് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക് ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് 59 ആപുകൾ ബ്ലോക്ക് ചെയ്യുന്നതെന്ന് കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ജൂൺ 15ന് ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായതിനെ തുടർന്ന് ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിെൻറ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.