പൗരത്വഭേദഗതി നിയമം: ചട്ടം തയാറാക്കാൻ ഏഴാം തവണയും സമയം നീട്ടിനൽകി
text_fieldsന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടം തയാറാക്കാൻ രാജ്യസഭയിലെയും ലോക്സഭയിലെയും സബോഡിനേറ്റ് ലെജിസ്ലേഷൻ പാർലമെന്ററി സമിതികൾക്ക് സമയം നീട്ടിനൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഡിസംബർ 31 വരെയാണ് രാജ്യസഭ സമിതിക്ക് നൽകിയ സമയം.
2023 ജനുവരി ഒമ്പതാണ് ലോക്സഭ സമിതിയുടെ അവസാന തീയതി. ഏഴാം തവണയാണ് സമയം നീട്ടിനൽകുന്നത്. 2019 ഡിസംബർ 11നാണ് പൗരത്വഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. തൊട്ടടുത്ത ദിവസം രാഷ്ട്രപതിയും അംഗീകരിച്ചു. ആറു മാസത്തിനകം ചട്ടം തയാറാക്കണമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 ജനുവരിയിലാണ് പാർലമെന്റ് സമിതികളുടെ അഭ്യർഥനപ്രകാരം തീയതി നീട്ടിയത്.
2014 ഡിസംബർ 31വരെ ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള മുസ്ലിംകൾ ഒഴികെയുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനാണ് നിയമം കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.