ഇന്ത്യയെ വീണ്ടെടുക്കാനുള്ള ദേശീയ മുന്നേറ്റത്തിന് സമയമായി -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: ഇന്ത്യയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചവരിൽ നിന്നും വീണ്ടെടുക്കാനുള്ള സമയമായെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. രാജ്യത്തെ യുവാക്കൾക്ക് ഈ മുന്നേറ്റത്തിൽ പ്രധാന പങ്കു വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ അന്താരാഷ്ട്ര സൂചികകളിൽ ഇന്ത്യയുടെ പരിതാപകരമായ നില ചൂണ്ടിക്കാട്ടിയാണ് വിമർശനം.
ജി.ഡി.പിയിലെ വൻ വീഴ്ച, പ്രതിശീർഷ ജി.ഡി.പിയിൽ ബംഗ്ലാദേശിനും പിന്നിൽ, ശാസ്ത്രാവബോധത്തിൽ പിന്നിൽ, പത്രസ്വാതന്ത്രത്തിൽ ഏറ്റവും പിന്നിൽ, ജനാധിപത്യ, നീതിന്യായ സ്ഥാപനങ്ങളുടെ സൂചികയിൽ വൻ വീഴ്ച തുടങ്ങിയവ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നു.
ആഗോള വിശപ്പ് സൂചികയിൽ 107ൽ 94ാം സ്ഥാനം, അസമത്വ സൂചികയിൽ 157ൽ 147ാം സ്ഥാനം, വെള്ളത്തിന്‍റെ ഗുണനിലവാരത്തിൽ 122ാം സ്ഥാനം, വായുവിന്‍റെ ഗുണനിലവാരത്തിൽ 179ാം സ്ഥാനം, സന്തോഷ സൂചികയിൽ 144ാം സ്ഥാനം, പത്ര സ്വാതന്ത്ര്യത്തിൽ 140ാം സ്ഥാനം, പരിസ്ഥിതി സംരക്ഷണത്തിൽ 167ാം സ്ഥാനം എന്നിങ്ങനെയാണ് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനമെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.