Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
TIME magazine Cover
cancel
Homechevron_rightNewschevron_rightIndiachevron_right'ഇവർ...

'ഇവർ നിശ്ചയദാർഢ്യത്തിന്‍റെ പ്രതീകം', കർഷക പ്രക്ഷോഭം നയിക്കുന്ന സ്​ത്രീകളു​ടെ ചിത്രം ടൈം മാഗസിൻ കവർ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രക്ഷോഭം നയിക്കുന്ന സ്​ത്രീ പോരാളികൾക്ക്​ ആദരമർപ്പിച്ച്​ ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ അണിനിരക്കുന്ന സ്​ത്രീകളു​ടെ ചിത്രമാണ്​ വനിത ദിനത്തിന്​ മുന്നോടിയായി പുറത്തിറക്കിയ അന്താരാഷ്​ട്ര പതിപ്പിലെ കവർചിത്രം.

കർഷക ​​​പ്രക്ഷോഭം നൂറുദിനം പിന്നിടു​േമ്പാഴാണ്​ ആഗോള തലത്തിൽ ശ്രദ്ധയമായ ടൈം മാഗസിൻ കവർ ചിത്രം ഒരുക്കിയിരുന്നത്​. മുതിർന്ന സ്​ത്രീകളും കൈകുഞ്ഞുമായി നിൽക്കുന്ന സ്​ത്രീയും പെൺകുട്ടിയും മുഷ്​ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതാണ്​ ചിത്രം. മാസങ്ങളായി ഡൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നവരാണ്​ ഇവരിൽ പലരും.

ഭരണകൂടം പ്രതിഷേധിക്കുന്ന കർഷക സ്​ത്രീക​ളോട്​ വീടുകളിലേക്ക്​ മടങ്ങാൻ ആവശ്യപ്പെട്ടിട്ടും അതിശൈത്യം പോലും വകവെക്കാതെ പ്രക്ഷോഭത്തിൽനിന്ന്​ പിന്നോട്ടുപോകാത്ത സ്​ത്രീകളുടെ നിശ്ചയദാർഢ്യത്തിന്‍റെ വാക്കുകളാണ്​​ മാഗസി​നിലെ പ്രധാന ലേഖനം. 'എന്നെ ഭയപ്പെടുത്താനാകില്ല, വിലക്കെടുക്കാനുമാകില്ല' എന്ന തലക്കെട്ടിലാണ്​ ലേഖനം. പഞ്ചാബ്​, ഹരിയാന, ഉത്തർപ്രദേശ്​ എന്നിവിടങ്ങളിൽനിന്ന്​ ഡൽഹി അതിർത്തിയിലെത്തിയ ആയിരക്കണക്കിന്​ കർഷകരുടെ നേതൃത്വം ഈ സ്​ത്രീകൾ ഏറ്റെടുക്കുകയായിരുന്നു.

കർഷക സമരത്തിന്​ പിന്തുണയുമായി അന്താരാഷ്​ട്ര നേതാക്കളും സെലിബ്രിറ്റികളും രംഗത്തെത്തിയത്​ മോദി ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു. പ്രക്ഷോഭത്തെ പിന്തുണച്ച പോപ്​ ഗായിക റിഹാനക്കെതിരെയും കാലാവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെയും കേന്ദ്രസർക്കാർ പ്രതിനിധികളും അനുയായികളും വർഗീയ വിഷം ചീറ്റി. ഇതിനിടെയാണ്​ അന്താരാഷ്​ട്ര തലത്തിൽ ശ്രദ്ധേയമായ മാഗസിൻ കർഷക പ്രക്ഷോഭത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ രംഗത്തെത്തിയിരിക്കുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TIME magazinewomens DayFarmers Protest
News Summary - TIME magazine dedicates its cover to women leading farmer protests
Next Story