അന്തരീക്ഷ മലിനീകരണം; ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: അന്തരീക്ഷ മലിനീകരണ വിഷയത്തിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിര െ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ മലിനീ കരണത്തിന് കാരണമാകുന്നത്. ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ സമയമായെന്നും കോടതി പറഞ്ഞു.
അന്തരീക്ഷ മലിനീകരണത്തിൽ കർഷ കരെ കുറ്റപ്പെടുത്തുകയാണ് ഉദ്യോഗസ്ഥർ. മലിനീകരണം തടയാൻ നടപടിയെടുക്കുന്നില്ല. ജനം മരിച്ചുകൊണ്ടിരിക്കുകയാണ്. വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു -ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
പഞ്ചാബ്, ഹരിയാന എന്നീ അയൽസംസ്ഥാനങ്ങളിൽ കൃഷിയിടത്തിലെ പുല്ലിന് തീയിടുന്നതാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ വ്യാപക അന്തരീക്ഷ മലിനീകരണത്തിന് കാരണമായത്. ഇത്തവണ ഉത്തരേന്ത്യയിലാകെ വായുമലിനീകരണ പ്രശ്നമുണ്ട്.
കർഷകരുടെ തലയിൽ കുറ്റം കെട്ടിവെക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. കർഷകരെ ശിക്ഷിക്കുന്നത് ഇതിനൊരു പരിഹാരമല്ല. പഞ്ചാബ്, ഹരിയാന, യു.പി, ഡൽഹി സർക്കാറുകൾക്കാണ് ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞു.
കർഷകർക്ക് ആവശ്യമായ യന്ത്രസംവിധാനം ഒരുക്കാൻ ഫണ്ടില്ലെന്ന് പറഞ്ഞ പഞ്ചാബ് ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി നിശിതമായി വിമർശിച്ചു. ഫണ്ടും പദ്ധതിയും ഇല്ലെങ്കിൽ നിങ്ങൾക്ക് ചീഫ് സെക്രട്ടറിയായി തുടരാൻ യോഗ്യതയില്ല.
നിങ്ങൾ എന്തിനാണ് പണം ചെലവിടുന്നതെന്ന് ഡൽഹി ചീഫ് സെക്രട്ടറിയോട് കോടതി ചോദിച്ചു. രാജ്യതലസ്ഥാനമാണിത്. ജനങ്ങളല്ല മലിനീകരണത്തിന് ഉത്തരവാദി. നിങ്ങളുടെ പരാജയമാണ് പ്രശ്നങ്ങൾക്ക് കാരണം -കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.