അർണബിനും റിപ്പബ്ലിക് ടി.വിക്കുമെതിരെ ക്രിമിനൽ കേസ്
text_fieldsന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ അര്‍ണബ് ഗോസ്വാമിക്കും അദ്ദേഹത്തിന്‍റെ ചാനലായ റിപ്പബ്ലിക് ടി.വിക്കുമെതിരെ ക്രിമിനല്‍ കേസ്. സുനന്ദ പുഷ്കറുമായുള്ള സംഭാഷണങ്ങളുടെ ടേപ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ടൈംസ് നൗ ചാനലാണ് അര്‍ണബിനെതിരെ പൊലീസിനെ സമീപിച്ചത്.
അര്‍ണബിനെ കൂടാതെ ടൈംസ് നൗവിലെ മുന്‍ ജീവനക്കാരിയായിരുന്ന പ്രേമ ശ്രീദേവിക്കെതിരെയും ബെന്നറ്റ്, കോള്‍മാന്‍ ആന്‍ഡ് കോപ്പറേറ്റീവ് ലിമിറ്ററ്റ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പകര്‍പ്പവകാശ ലംഘനത്തിന്‍റെ പേരിലാണ് ഇവര്‍ക്കെതിരായ കേസ്.
ടൈംസ് നൗവിന്‍റെ ജീവനക്കാരായിരിക്കെ അര്‍ണബും ശ്രീദേവിയും സ്വന്തമാക്കിയ ഓഡിയോ ടേപ്പുകളാണ് എക്സിക്ലൂസിവെന്ന പേരിൽ റിപ്പബ്ലിക് ടി.വി പുറത്തുവിട്ടിട്ടുള്ളതെന്നും ഒരു സ്ഥാപനത്തിന്‍റെ ഭാഗമായിരിക്കെ ലഭിച്ച ടേപ്പുകള്‍ പിന്നീട് ഉപയോഗിക്കുന്നത് പകര്‍പ്പാവകാശ നിയമത്തിന്‍റെ നഗ്നമായ ലംഘനമാണെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
ഓഡിയോ ടേപ്പുകൾ ടൈംസിന് അവകാശപ്പെട്ടതാണെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിക്കാന്‍ ടൈംസ് നൗ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.