ഐ.എ.എസ് റാങ്ക് ജേതാവ് ടീന ദാബിക്ക് വീണ്ടും വിവാഹം
text_fieldsന്യൂഡൽഹി: ഏഴുവർഷം മുമ്പ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ ഒന്നാംറാങ്കുകാരിയായി വാർത്തകളിൽ ഇടംനേടിയ ടീന ദാബി വീണ്ടും വിവാഹിതയാകുന്നു. ഇൻസ്റ്റഗ്രാമിലെ ചിത്രത്തിലൂടെയാണ് ദാബി തന്റെ വിവാഹ വാർത്ത പങ്കുവെച്ചത്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടേയാണ് പ്രതിശ്രുത വരൻ. ടീനക്ക് ഇൻസ്റ്റാഗ്രാമിൽ 14 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.
ദാബിയുടെ ഐ.എസ്.എസ് റാങ്കിനു പിന്നാലെ അവരുടെ ആദ്യവിവാഹവും സമൂഹമാധ്യമങ്ങൾ ആഘോഷിച്ചതാണ്. അന്നത്തെ രണ്ടാംറാങ്കുകാരൻ അത്താർ ഖാൻ ആയിരുന്നു ആദ്യ ഭർത്താവ്. 2018ൽ ഡൽഹിയിൽ നടന്ന ഇവരുടെ വിവാഹ സൽക്കാരത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാർ, അന്നത്തെ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ പങ്കെടുത്തിരുന്നു. സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാമതെത്തുന്ന ആദ്യ ദലിത് വിഭാഗക്കാരിയാണ് ദാബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.