വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റാൻ ‘ടിങ്കറിങ് ലാബ്’ വ്യാപിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: പാഠപുസ്തകങ്ങളിലും പരീക്ഷകളിലും അധിഷ്ഠിതമായ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റി കുട്ടികളെ നൂതന സാേങ്കതികവിദ്യയിൽ നിപുണരാക്കുന്ന ‘അടൽ ഇന്നവേഷൻ മിഷൻ’ ഇൗ വർഷം 1000 സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് നിതി ആയോഗ്. ഇതിെൻറ ഭാഗമായി സ്കൂൾതലം തൊട്ട് കുട്ടികൾക്ക് ശാസ്ത്ര സാേങ്കതിക മേഖലയിൽ നൂതന ആശയങ്ങൾ കണ്ടെത്താനുള്ള കഴിവ് വളർത്തിയെടുക്കാൻ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ ‘ടിങ്കറിങ് ലാബ്’ സ്ഥാപിക്കുമെന്നും ഇതിനായി 20 ലക്ഷം രൂപ വീതം അനുവദിക്കുമെന്നും നിതി ആയോഗ് ഉപാധ്യക്ഷൻ അമിതാഭ് കാന്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ വർഷം രാജ്യവ്യാപകമായി അപേക്ഷിച്ച 13,000 സ്കൂളുകളിൽനിന്ന് 457 സ്കൂളുകളെ തെരഞ്ഞെടുത്ത് ‘ടിങ്കറിങ് ലാബ്’ പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയമെന്നു കണ്ടതിനാലാണ് വ്യാപിപ്പിക്കാൻ നിതി ആേയാഗ് തീരുമാനിച്ചതെന്നും അമിതാഭ് കാന്ത് പറഞ്ഞു. ഇതിനായി ആറാം ക്ലാസിൽ നിന്നാണ് കുട്ടികളെ തെരെഞ്ഞടുക്കുക. സാേങ്കതിക വിദ്യയിലും ശാസ്ത്രത്തിലും അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തി 20 മുതൽ 30 വരെ ഉൾപ്പെടുന്ന ഗ്രൂപ്പുണ്ടാക്കി ഉപകരണങ്ങളുടെ കിറ്റ് നൽകും. സ്വന്തം ആശയങ്ങൾ പ്രായോഗികമാക്കാൻ ടിങ്കറിങ് ലാബുകൾ അവസരമൊരുക്കും.
ഉപകരണ കിറ്റുകൾ അടങ്ങുന്ന ലാബ് സ്ഥാപിക്കാൻ ആദ്യ വർഷം 10 ലക്ഷം രൂപയും അടുത്ത അഞ്ചു വർഷത്തേക്ക് 10 ലക്ഷം രൂപയും കൂടി അനുവദിക്കും. ഇൗ സ്കൂളുകളിൽ അടൽ ടിങ്കറിങ് ലാബുകളുടെ ചുമതലയുള്ള അധ്യാപകർക്ക് 100 ദിവസത്തെ ശിൽപശാലയും കുട്ടികൾക്ക് 48 മണിക്കൂർ ടിങ്കറിങ് ഫെസ്റ്റും ദേശീയ-അന്തർേദശീയ തലങ്ങളിൽ ടിങ്കറിങ് മത്സരത്തിനും അവസരമൊരുക്കും.
നിതി ആയോഗിെൻറ വെബ്സൈറ്റ് വഴി സ്കൂളുകൾക്ക് അപേക്ഷിക്കാം. ജൂലൈ 15 ആണ് അവസാന തീയതി. ശാസ്ത്ര, സാേങ്കതിക, എൻജിനീയറിങ് മേഖലകളിൽ പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, റോേബാട്ടിക്സ്, ഒാപൺ സോഴ്സ് മൈേക്രാ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, ത്രീഡി പ്രിൻററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവയിൽ സ്വന്തം ആശയം വികസിപ്പിക്കാൻ വിദ്യാർഥികൾക്ക് ഇതുവഴി സാധിക്കും. ഇൻറൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികൾ ഇതിൽ സഹകരിക്കുന്നുണ്ട്. കൂടുതൽ ഇന്ത്യൻ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ലാബുകളിൽനിന്ന് ൈനപുണ്യം തെളിയിക്കുന്നവരെ വൻകിട കമ്പനികളിൽ നിയമിക്കാനുള്ള സൗകര്യവുമുണ്ടാക്കുമെന്നും ഇതിനായി ‘മെൻറർ ഇന്ത്യ’ പദ്ധതി ആരംഭിക്കുമെന്നും അമിതാഭ് കാന്ത് പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.